Accidental Death | ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് താഴത്തെ നിലയിലേക്ക് വീണു; ഹെഡ് നഴ്സിന് ദാരുണാന്ത്യം

 


മലപ്പുറം: (KVARTHA) തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് താഴത്തെ നിലയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്സിന് ദാരുണാന്ത്യം. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്.

ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ തറ നിരപ്പിലെ നിലയില്‍നിന്ന് നിന്ന് ഭൂഗര്‍ഭ നിലയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മിച്ച ഭൂഗര്‍ഭ അറയിലേക്കാണ് വീണത്.


Accidental Death | ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് താഴത്തെ നിലയിലേക്ക് വീണു; ഹെഡ് നഴ്സിന് ദാരുണാന്ത്യം



ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം സംഭവിച്ചത്. കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീണ മിനിയെ ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മിനി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: News, Kerala, Kerala-News, Accident-News, Malappuram News, Tirur News, Hospital, Head Nurse, New Building, Accident, Injured, Fell, Underground, Floor, Storey, Died, Malappuram: Tirur hospital head nurse fell to underground floor and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia