Died | ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത് പൊട്ടി ദേഹത്തേക്ക് വീണ പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം


അപകടം നടക്കുമ്പോള്‍ അലിഖാന്‍ താഴത്തെ ബെര്‍തില്‍ കിടക്കുകയായിരുന്നു
മധ്യഭാഗത്തെ ബെര്‍ത് പൊട്ടി കഴുത്തില്‍ വന്നിടിച്ച് മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു
കൈകളും കാലുകളും തളര്‍ന്നു
മലപ്പുറം: (KVARTHA) ട്രെയിന്‍ യാത്രയ്ക്കിടയില്‍ മധ്യഭാഗത്തെ ബെര്‍ത് പൊട്ടി ദേഹത്തേക്ക് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാന്‍(62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍ വച്ചായിരുന്നു സംഭവം.
മൃതദേഹം നാട്ടിലെത്തിച്ചു. അപകടം നടക്കുമ്പോള്‍ അലിഖാന്‍ താഴത്തെ ബെര്‍തില്‍ കിടക്കുകയായിരുന്നു. ഇതിനിടെ മധ്യഭാഗത്തെ ബെര്‍ത് പൊട്ടി കഴുത്തില്‍ വന്നിടിച്ച് മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു. ഇതോടെ കൈകളും കാലുകളും തളര്‍ന്നു.
റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ വാറങ്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ് സ് മള്‍ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രിക്രിയ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരണം സംഭവിച്ചു.