Dress | ആ ചോരപുരണ്ട വസ്ത്രമാരുടേത്? മാക്കൂട്ടത്ത് കൊല്ലപ്പെട്ട യുവതിയുടെ ചൂരിദാറിന്റെ ചിത്രം പുറത്തുവിട്ട് വീരാജ് പേട്ട പൊലീസ്

 


ഇരിട്ടി: (KVARTHA) മാക്കൂട്ടംചുരം പാതയില്‍ പെരുമ്പാടി വനമേഖലയില്‍ മൂന്ന് ട്രോളി ബാഗിലായി വെട്ടിനുറുക്കി ഉപേക്ഷിച്ച യുവതിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ചൂരിദാറിന്റെ ചിത്രം വീരാജ് പേട്ട പൊലീസ് പുറത്തുവിട്ടു. ഈ വസ്ത്രത്തിനെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവരെ അറിയിക്കണമെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബര്‍ 18-നാണ് മൂന്ന് അമേരികന്‍ ട്രാവലര്‍ ട്രോളി ബാഗുകളിലായി മുറിച്ചു കഷ്ണമാക്കിയ നിലയില്‍ യുവതിയുടെ രണ്ടാഴ്ചത്തെ പഴക്കമുളള ദുര്‍ഗന്ധം വമിച്ച മൃതദേഹം പൊലീസ് കണ്ടെത്തിയത്. വനംവകുപ്പ് നിയോഗിച്ച പ്ലാസ്റ്റിക് ശേഖരണസംഘം വനത്തില്‍ ജോലിചെയ്തു കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തളളാനുപയോഗിച്ച ഇന്നോവ കാറിന്റെ ചിത്രം സിസിടിവി കാമറകളില്‍ നിന്നും ലഭിച്ചുവെങ്കിലും ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Dress | ആ ചോരപുരണ്ട വസ്ത്രമാരുടേത്? മാക്കൂട്ടത്ത് കൊല്ലപ്പെട്ട യുവതിയുടെ ചൂരിദാറിന്റെ ചിത്രം പുറത്തുവിട്ട് വീരാജ് പേട്ട പൊലീസ്

ഇരിട്ടി ഭാഗത്തുളള ഒരു ഇരുചക്രവാഹനത്തിന്റെ നമ്പറാണ് ഇതിനുണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നോവ കാറിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുമ്പോഴും വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്തത് വീരാജ് പേട്ട പൊലീസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെങ്കിലും ഇതുവരെ വ്യക്തമായ ചിത്രമൊന്നും ലഭിച്ചിട്ടില്ല.

കേരളാ പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തിലും കര്‍ണാടകയിലും ഒരേസമയം അന്വേഷണം നടത്തിവരുന്നത്. മടിക്കേരി ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം തിരിച്ചറിയാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തിവരുന്നത്. മൃതദേഹം തിരിച്ചറിഞ്ഞാല്‍ എത്രയും വേഗം പ്രതിയിലേക്ക് എത്താന്‍ കഴിയുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.

വീരാജ് പേട്ട സിഐ ശിവരുദ്ര, എസ് ഐ മഞ്ജുനാഥ്, എ എസ് ഐ സോമണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തിവരുന്നത്. എങ്കിലും ആ ചോരപുരണ്ട വസ്ത്രം ആരുടെതാണെന്ന ചോദ്യത്തിന് മാത്രം ഉത്തരം ലഭിച്ചിട്ടില്ല.

Keywords:  Makkottam: Veeraj Petta Police released picture of woman's churidar who killed, Kannur, News, Dead Body, Woman, Churidar, Released, Police, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia