ഫെയ്‌സ് ബുക്കില്‍ അധിക്ഷേപം: ലീഗ് നേതാവ് മായിന്‍ ഹാജി പരാതി നല്‍കി

 



കോഴിക്കോട്: ഫെയ്‌സ് ബുക്കില്‍ അപകീര്‍ത്തികരമായ പ്രയോഗം നടത്തിയതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി അധികാരികള്‍ക്ക് പരാതി നല്‍കി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആര്‍.മുരളീധരന്‍, ജയചന്ദ്രന്‍ നെരുവമ്പ്രം എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ നിലപാടുകളും വ്യക്തിപരമായ അഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റുചില കേന്ദ്രങ്ങളിലും നടന്ന പ്രതികരണങ്ങളും അതിനുള്ള കമന്റുകളും പ്രചരിപ്പിക്കുകയായിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള കമന്റ് പോസ്റ്റ് ചെയ്ത ജയചന്ദ്രന്‍ നെരുവമ്പ്രം, അത് ഷെയര്‍ ചെയ്ത മുരളീധരന്‍ എന്നിവരുടെ നടപടി സാമുദായിക സ്പര്‍ധ വളര്‍ത്തും വിധമുള്ളതാണെന്ന് മായിന്‍ ഹാജി പരാതിയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സൈബര്‍ സെല്ലിന് പുറമേ ഡിജിപി, റിയാദ് ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി, പ്രവാസി കാര്യമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവര്‍ക്കാണ് മാഹിന്‍ ഹാജി പരാതി നല്‍കിയത്.
ഫെയ്‌സ് ബുക്കില്‍ അധിക്ഷേപം: ലീഗ് നേതാവ് മായിന്‍ ഹാജി പരാതി നല്‍കി
Keywords: Kerala, Kozhikode, Facebook, M.C Mahin Haji, Muslim League, Cyber cell, Minister, Comment, share, post, Saudi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia