അമൃതയ്ക്കെതിരെ കേസെടുത്ത മജിസ്ട്രേറ്റിന് സ്ഥലം മാറ്റം

 



തിരുവനന്തപുരം: പൂവാലന്‍മാരെ നേരിട്ട ഓള്‍ സെയിന്റ്സ് കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അമൃതയ്ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. ഹൈക്കോടതി രജിസ്ട്രാര്‍ ഫാക്സ് സന്ദേശത്തിലൂടെയാണ് സ്ഥലംമാറ്റക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സിജെഎം കോടതി മൂന്നിലെ മജിസ്ട്രേറ്റായിരുന്ന പി.എ രാമചന്ദ്രനെയാണ് മൊബൈല്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

മൊബൈല്‍ കോടതി ജഡ്ജിയെ സിജെഎം കോടതിയില്‍ രാമചന്ദ്രന് പകരക്കാരനായും നിയമിച്ചിട്ടുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രി സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ അമൃതയെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വെച്ച് സര്‍ക്കാര്‍ വാഹനമെന്ന ബോര്‍ഡുവച്ച കാറിലെത്തിയ യുവാക്കള്‍ കമന്റടിക്കുകയായിരുന്നു.

പദപ്രയോഗം അശ്ളീലത്തിലേക്ക് തിരിഞ്ഞതോടെ കരാട്ടെ, കളരി തുടങ്ങിയ കായിക അഭ്യാസമുറകള്‍ പരിശീലിച്ച അമൃത ഇവരെ തല്ലിയോടിച്ചു. എന്നാല്‍ കേസില്‍ രണ്ടാം പ്രതിയും ഐടി അറ്റ് സ്കൂള്‍ പ്രൊജക്റ്റിലെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന പ്രാവച്ചമ്പലം സ്വദേശി അനൂപ് നല്‍കിയ പരാതി പരിഗണിച്ചാണ് അമൃതയ്ക്കും അച്ഛനും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ മജിസ്ട്രേറ്റായ പി.എ രാമചന്ദ്രന്‍ ഉത്തരവിട്ടത്.
അമൃതയ്ക്കെതിരെ കേസെടുത്ത മജിസ്ട്രേറ്റിന് സ്ഥലം മാറ്റം

നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. മജിസ്ട്രേറ്റിന്റെ തീരുമാനത്തില്‍ നിയമവീഴ്ചയുണ്ടെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഐടി അറ്റ് സ്കൂള്‍ പ്രൊജക്റ്റിലെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന അനൂപിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും അമൃതയ്ക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും അമൃതയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Keywords: Kerala news, Eve teaser, Amrutha, Case, Magistrate, Accused, Case, Police, Transferred,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia