അറിയില്ലെങ്കില്‍ കേട്ടോളൂ....വയല്‍ കരയാക്കാനുള്ള മാജിക്

 


കണ്ണൂര്‍: നെല്‍വയലുകള്‍ നികത്തി കരയാക്കാനുള്ള എളുപ്പവഴി കേട്ടോളൂ... നെല്‍വയലുകള്‍ ചെറിയ വിലയ്ക്ക് വാങ്ങി വാഴകൃഷി നടത്തുക. ചെളി വെട്ടി നടയുണ്ടാക്കി വാഴ കൃഷിയിറക്കുക. അതിനുശേഷം വാഴയ്ക്ക് മണ്ണിടാന്‍ പുറമേനിന്നും മണ്ണടിക്കുക. വാഴ നടുന്ന നടയില്‍ കവുങ്ങും തൈയും, വാഴക്കുല വെട്ടിയ സ്ഥലത്ത് അടുത്ത വര്‍ഷം തെങ്ങിന്‍തൈയും നടുക. മൂന്നോ നാലോ കൊല്ലം തുടര്‍ച്ചയായി വാഴക്കൃഷി നടത്തുന്ന വയലുകളില്‍ കമുകും തെങ്ങും വളര്‍ന്നാല്‍ നെല്‍ വയലിന്റെ അവസ്ഥ മാറും.

തുടര്‍ന്ന് മണ്ണടിച്ച് കരഭൂമിയാക്കി വന്‍ വിലയ്ക്ക് വില്‍ക്കുക. ഇത് കെട്ടുകഥയല്ല. കേരളത്തിലെ 14 ജില്ലകളിലുമുള്ള അതിബുദ്ധിമാന്‍മാര്‍ ചെയ്യുന്ന പ്രവൃത്തിയാണ്. നെല്‍വയല്‍ നികത്തി കര ഭൂമിയാക്കുന്നതിനുള്ള നിയമം മറി കടക്കാനാണ് പുതിയ തന്ത്രങ്ങളുമായി ഭൂമാഫിയ രംഗത്ത് വന്നിരിക്കുന്നത്. നെല്‍കൃഷിക്ക് തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തില്‍ കൃഷിയിറക്കാതെ തരിശിടുന്ന നെല്‍വയലുകള്‍ ചെറിയ വിലയ്ക്ക് വാങ്ങി വാഴക്കൃഷിക്ക് പാട്ടത്തിന് നല്‍കാറാണ് പതിവ്.
അറിയില്ലെങ്കില്‍ കേട്ടോളൂ....വയല്‍ കരയാക്കാനുള്ള മാജിക്
അങ്ങിനെ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ കൃഷിക്കുവേണ്ട എല്ലാ സാമഗ്രികളും മുതലാളിമാര്‍തന്നെ സൗജന്യമായി എത്തിച്ചുകൊടുക്കും. വാഴകൃഷി ചെയ്ത ഉടന്‍തന്നെ വയല്‍ മണ്ണിട്ട് ഉയര്‍ത്തും. പിന്നീട് അതില്‍ കവുങ്ങ്, തെങ്ങ് തുടങ്ങിയവ നട്ടുപിടിപ്പിക്കും. ഇങ്ങനെ രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോഴേക്കും വയല്‍ കരഭൂമിയായി മാറിയിട്ടുണ്ടാകും. ചെറിയവിലയ്ക്കു വാങ്ങിയ വയല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പത്ത്ഇരട്ടി വരെ വിലയ്ക്ക് ഭൂമാഫിയ മറിച്ചുവില്‍ക്കും.

ഇല്ലെങ്കില്‍ കൃഷി നശിപ്പിച്ച് അതില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണുത് വില്‍പന നടത്തും. കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂമാഫിയ വ്യാപകമായി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ അധികൃതര്‍ വേണ്ട നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ല. ചില സ്ഥലങ്ങളില്‍ കുടിവെള്ളം പ്രശ്‌നവും മറ്റും രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഇത്തരത്തില്‍ നെല്‍വയല്‍ നികത്തുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Keywords:  Magic, Farm to land, Kannur, Land mafia, Kerala, Malayalam news, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia