പതിവില്ലാതെ റോഡ് വൃത്തിയാക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി ചോദിച്ചു... എന്താ കാര്യം, രണ്ടുദിവസം കഴിഞ്ഞാല്‍ നബിദിനമല്ലേ? മധുവും ഉഷയും മകനുമാണ് സോഷ്യല്‍ മീഡിയയില്‍ താരം

(www.kvartha.com 07/11/2019)  സോഷ്യല്‍ മീഡിയ നോക്കിയാല്‍ ഇപ്പോള്‍ കാണുന്നതെല്ലാം മധുവിനെയും ഭാര്യ ഉഷയെയും മകനെയും കുറിച്ച് നല്ല വാക്ക് പറയുന്നവരെ കുറിച്ചാണ്. കേരളത്തിന്റെ മതേതര മൂല്യം കെട്ടുപോയിട്ടില്ലെന്നാണ് പലരും ഇവരുടെ പ്രവൃത്തിയെ കുറിച്ച് വിലയിരുത്തുന്നത്. നവരംഗ് ഫാറൂഖ് എന്നയാള്‍ ബുധനാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേരളം ഏറ്റെടുത്തിരിക്കുന്നത്.

പതിവില്ലാതെ റോഡ് വൃത്തിയാക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി ചോദിച്ചു... എന്താ കാര്യം, രണ്ടുദിവസം കഴിഞ്ഞാല്‍ നബിദിനമല്ലേ? മധുവും ഉഷയും മകനുമാണ് സോഷ്യല്‍ മീഡിയയില്‍ താരം

'ഇത് മധുവും ഭാര്യ ഉഷയും മകനുമാണ്. എന്റെ വീടിനടുത്താണ് താമസം, കാടുംപടലും പിടിച്ചുകിടന്ന റോഡ് പതിവില്ലാതെ വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ കാര്‍ നിര്‍ത്തി വെറുതെ ചോദിച്ചു 'എന്താണ് ക്ലീനിങ്ങ്..? രണ്ടുദിവസം കഴിഞ്ഞാല്‍ നബിദിനമല്ലേ..? പാമ്പോ മറ്റോ ഉണ്ടായാലോ..? കുഞ്ഞുകുട്ടികളടക്കം ഘോഷയാത്ര വരുന്നതല്ലേ..?' ഇതായിരുന്നു ഫാറൂഖിന്റെ പോസ്റ്റ്. 7,500 ഷെയറും 6,200 കമന്റുകളും 23,000 ല്‍പരം ലൈക്കുകളുമാണ് ഇപ്പോള്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പതിവില്ലാതെ റോഡ് വൃത്തിയാക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി ചോദിച്ചു... എന്താ കാര്യം, രണ്ടുദിവസം കഴിഞ്ഞാല്‍ നബിദിനമല്ലേ? മധുവും ഉഷയും മകനുമാണ് സോഷ്യല്‍ മീഡിയയില്‍ താരം

ഞായറാഴ്ച നടക്കുന്ന നബിദിനത്തില്‍ മാനസൗഹൃദം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് പലരും കമന്റായും മറ്റും ചേര്‍ത്തിരിക്കുന്നത്. വാക്കുകളില്ല സര്‍, അങ്ങയുടെ പ്രവൃത്തിയെ പ്രശംസിക്കുന്നു. തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പതിവില്ലാതെ റോഡ് വൃത്തിയാക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി ചോദിച്ചു... എന്താ കാര്യം, രണ്ടുദിവസം കഴിഞ്ഞാല്‍ നബിദിനമല്ലേ? മധുവും ഉഷയും മകനുമാണ് സോഷ്യല്‍ മീഡിയയില്‍ താരം

Keywords:  Milad-un-Nabi, Kerala, News, Facebook, Road, post, Whatsapp, Socal media, Viral, Madhu and Usha go viral in Social media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia