പരിസ്ഥിതിസംരക്ഷണ നിയമശില്പശാലയില്‍ മാധവ് ഗാഡ്ഗില്‍ പങ്കെടുക്കും

 


പരിസ്ഥിതിസംരക്ഷണ നിയമശില്പശാലയില്‍ മാധവ് ഗാഡ്ഗില്‍ പങ്കെടുക്കും
തിരുവനന്തപുരം: പശ്ചിമഘട്ടം പരിസ്ഥിതി വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ശനിയാഴ്ച തിരുവനന്തപുരത്ത് സമിതി റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കും. കേരള ലോ അക്കാദമി ലോ കോളേജ് സംഘടിപ്പിക്കുന്ന വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് 15 മുതല്‍ 17 വരെ പേരൂര്‍ക്കട കേരള ലോ അക്കാദമി കാമ്പസില്‍ നടക്കുന്ന അന്തര്‍ദേശീയ നിയമ ശില്പശാലയോടനുബന്ധിച്ചാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച നടക്കുന്നത്.

ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.വി. ത്രിവേദി ബാബു, ഹോങ്കോങ് സിറ്റി സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫ. ഡോ.സൂര്യദേവ, ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂള്‍ അസോസിയേറ്റ് പ്രൊഫ. ഡോ.സായിറാം ഭട്ട്, പരിസ്തിഥി അഭിഭാഷകന്‍ അഡ്വ.പി.ചന്ദ്രശേഖര്‍, ബ്രസല്‍സ് യൂണിവേഴ്‌സിറ്റി നിയമവകുപ്പ് അസോസിയേറ്റ് പ്രൊഫ. ഡോ.ഡീഡെറിക് വാന്‍ഡെന്‍ഡ്രിയസ്‌ചെ, പശ്ചിമഘട്ടം പരിസ്ഥിതി വിദഗ്ദ്ധ സമിതിയംഗം ഡോ.വി.എസ്.വിജയന്‍, പ്രൊഫ.ഡോ.എം.കെ.രമേശ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ത്രിദിന ശില്പശാല 15ന് രാവിലെ ഒമ്പതിന് കേരള ലോ അക്കാദമിയില്‍ സുപ്രീംകോടതി ജസ്റ്റിസ് എ.കെ. പഡ്‌നായ്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേരള ലോ അക്കാദമി ലാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി പി. നായര്‍ സ്വാഗതം ആശംസിക്കും.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജ് എ.എം. ഷഫീക്ക്, വെസ്റ്റേണ്‍ ഗാട്‌സ് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍ ചെയര്‍മാന്‍ പ്രൊഫ. ഡോ. മാധവ് ഗഡ്ഗില്‍, പ്രൊഫ: ഡോ. ഫ്രാങ്ക് ഫ്‌ളീറാക്കേര്‍സ്, പ്രൊഫ. ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍, ദേശീയ , അന്തര്‍ദേശീയ വിദഗ്ധര്‍ ഉള്‍പ്പെടുന്ന വിശദമായ സംവാദം 9 സെഷനുകളിലായി നടക്കും. വിവിധ ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികളും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും ശില്പശാലയില്‍ പങ്കെടുക്കും.

17 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ബി. സുഗതകുമാരി, മുന്‍ സാംസ്‌കാരിക മന്ത്രി. എം.എ. ബേബി എം.എല്‍.എ, സാലിം അലി ഫൗഷന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ എന്നിവര്‍ പങ്കെടുക്കും.

Keywords: Kerala, Thiruvananthapuram, Madhav Gadgil, Report, Kerala Law Academy, Supreme court, Chairman, Malayalam News, Kerala Vartha, Madhav Gadgil will participate in environment campaign
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia