തീവ്രവാദിയായി മുദ്രകുത്തുന്നു; പ്രാര്‍ഥനയ്ക്കിടെ മഅദനി പൊട്ടിക്കരഞ്ഞു
Mar 11, 2013, 18:09 IST
ADVERTISEMENT
കൊല്ലം: കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അന്‍വാര്‍ശേരിയില്‍ എത്തിയ അബ്ദുല്‍ നാസര്‍ മഅ്ദനി കുടുംബാംഗങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സാക്ഷികളാക്കി പ്രാര്‍ത്ഥനക്കിടെ പൊട്ടിക്കരഞ്ഞു. തന്നെ തീവ്രവാദിയായി മുദ്ര കുത്തുകയാണെന്ന് അദ്ദേഹം പ്രാര്‍ത്ഥനയില്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന പിതാവിനെയും മാതാവിനെയും സന്ദര്‍ശിക്കാന്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് മഅ്ദനി തന്റെ തട്ടകമായ അന്‍വാര്‍ശേരിയിലെത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തകരടക്കം വന്‍ ജനക്കൂട്ടമാണ് നാനാഭാഗങ്ങളില്‍ നിന്നായി മഅ്ദനിയെ കാണാന്‍ അന്‍വാര്‍ശേരിയില്‍ എത്തിയത്. ദഫ് മുട്ടോടു കൂടിയാണ് യതീംഖാനയുടെ ഉള്ളിലേക്ക് മഅ്ദനിയെ സ്വീകരിച്ചത്. ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം സമീപത്തെ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയി. നമസ്‌കാരത്തിനു ശേഷം പ്രാര്‍ത്ഥനയിലാണ് മഅ്ദനി പൊട്ടിക്കരഞ്ഞത്. രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഅ്ദനി അന്വാര്ശേരിയിലെത്തുന്നത്. തുടര്‍ന്ന് അന്‍വാര്‍ശേരിയില്‍ നിന്ന് മദനിയെ അസീസിയ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ചവരെ ആശുപത്രിയില്‍ ചികിത്സ തുടരുന്ന അദ്ദേഹം ബുധനാഴ്ച ബാംഗ്ലൂരിലേക്ക് തിരിച്ചുപോകും.
ഞായറാഴ്ച കൊട്ടിയത്ത് നടന്ന മകള്‍ ഷമീറയുടെ വിവാഹ വേളയില്‍ നടത്തിയ ഖുത്തുബ (പ്രസംഗം) യിലും മഅ്ദനി വികാരഭരിതനായിരുന്നു.
Keywords : Kottayam, Abdul Nasar Madani, Family, Kerala, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.