നീതിയുടെ പ്രകാശകിരണം പ്രതീക്ഷിച്ച് മഅദനി ബാംഗ്ലൂരിലേക്ക്
Mar 13, 2013, 18:11 IST
ADVERTISEMENT
തിരുവനന്തപുരം: അഞ്ച് ദിവസത്തെ കാലാവധിക്ക് ശേഷം അബ്ദുല്‍ നാസര്‍ മഅ്ദനി
ബാംഗ്ലൂരിലേക്ക് മടങ്ങി. വൈകുന്നേരം 5.45 നുള്ള ഇന്റിഗോ എയര്‍വെയ്സ് വിമാനത്തിലാണ് മഅ്ദനിയെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത്. കേരളത്തില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരളാ പോലീസിന്റെയും കര്‍ണാടക പോലീസിന്റെയും അകമ്പടിയോടെ കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു യാത്ര.
നൂറുകണക്കിന് പി.ഡി.പി. പ്രവര്‍ത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തെ യാത്രയയക്കാനെത്തിയത്. ഇവരെ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മഅ്ദനി. മാര്ച് ഒമ്പതിനാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിചാരണ കോടതി അനുവദിച്ച അഞ്ച് ദിവസത്തെ ജാമ്യത്തില്‍ കേരളത്തിലെത്തിയത്.

![]() |
| File Photo |
Keywords : Kollam, Abdul Nasar Madani, Thiruvananthapuram, Airport, Bangalore, Kerala, Karnataka, Police, PDP, Medical College, Marriage, Daughter, Bail, Court, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.