വാടക കുടിശിക നൽകാത്തതിന്റെ പേരിൽ കട ഒഴിപ്പിച്ചതിനാൽ ദുരിതത്തിലായ വീട്ടമ്മയ്ക്ക് തണലായി എം എ യൂസഫലി; വീട്ടാനുള്ള മുഴുവൻ തുകയും ലുലു ഗ്രൂപ് ഏറ്റെടുത്തു
Jul 18, 2021, 20:25 IST
കൊച്ചി: (www.kvartha.com 18.07.2021) വാടക കുടിശിക നൽകാത്തതിന്റെ പേരിൽ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് തണലായി എം എ യൂസഫലി. മറൈൻ ഡ്രൈവിൽ ഉപജീവനത്തിനായി നടത്തിയിരുന്ന 54 കാരിയുടെ കട ജിസിഡിഎ അധികൃതർ അടച്ച് പൂട്ടിയിരുന്നു. വാടക കുടിശിക ഇനത്തിൽ ഒൻപത് ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്.
മാധ്യമങ്ങളിലൂടെ ഈ വാർത്ത അറിഞ്ഞ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം എ യൂസഫലി വാടക കുടിശികയിനത്തിൽ അടയ്ക്കാനുള്ള തുക മുഴുവൻ നൽകാമെന്ന് അറിയിച്ചു. കൂടാതെ കടയിലേക്ക് വിൽപനയ്ക്കുവേണ്ട സാധനങ്ങൾ വാങ്ങുവാൻ രണ്ടു ലക്ഷം രൂപയും നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാധ്യമങ്ങളിലൂടെ ഈ വാർത്ത അറിഞ്ഞ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം എ യൂസഫലി വാടക കുടിശികയിനത്തിൽ അടയ്ക്കാനുള്ള തുക മുഴുവൻ നൽകാമെന്ന് അറിയിച്ചു. കൂടാതെ കടയിലേക്ക് വിൽപനയ്ക്കുവേണ്ട സാധനങ്ങൾ വാങ്ങുവാൻ രണ്ടു ലക്ഷം രൂപയും നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടമ്മയുടെ ഏക വരുമാന മാർഗമായ കടയിൽ, പ്രളയവും കോവിഡ് ലോക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വർഷമായി കച്ചവടം ഇല്ലാത്തതിനാൽ വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവർക്കുണ്ട്. മറ്റൊരുമകൾ അപകടത്തിൽ പെട്ട് മരിച്ചിരുന്നു.
ഹൈകോടതി ഉത്തരവ് പ്രകാരമാണ് ഇവർക്ക് തറവാടക ഈടാക്കി കട തുടങ്ങാൻ അനുവാദം നൽകിയത്. 2015 ലായിരുന്നു ഇത്. 13800 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. മൂന്നര ലക്ഷം രൂപയെടുത്താണ് കട ആരംഭിച്ചത്. എന്നാൽ പ്രതിസന്ധികളെ അതിജീവിക്കാൻ ഇവർക്കായില്ല.
കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഇവരെ ഒഴിപ്പിച്ചത്. ഒരു നിശ്ചിത തുക നൽകിയാൽ കട തുറക്കാൻ അനുവദിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നെങ്കിലും അവർക്കതിന് ആവുമായിരുന്നില്ല. ഇതിനിടെയാണ് ആശ്വാസം പകർന്ന് ലുലു ഗ്രൂപിന്റെ സഹായമെത്തിയത്.
എം എ യൂസഫലിയുടെ നിർദേശത്തെ തുടർന്ന് എത്തിയ ലുലു ഗ്രൂപ് മീഡിയ കോ-ഓർഡിനേറ്റർ എൻ ബി സ്വരാജ് വിവരങ്ങൾ വീട്ടമ്മയെ അറിയിച്ചു. ഞായറാഴ്ച ഓഫീസ് അവധിയായതിനാൽ തിങ്കളാഴ്ച ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുമെന്ന് ജിസിഡിഎ ചെയർമാൻ അറിയിച്ചു. തിങ്കളാഴ്ച തന്നെ മുഴുവൻ തുകയും അടക്കുമെന്ന് എം എ യൂസഫലിയും വ്യക്തമാക്കി.
Keywords: Kerala, News, Kochi, M.A.Yusafali, House Wife, House, Shop, Shop Owner, M A Yusuf Ali's mercy to housewife.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.