പിണറായിക്കും തോമസ് എസക്കിനും അസൂയ: ഹസന്‍

 


പിണറായിക്കും തോമസ് എസക്കിനും അസൂയ: ഹസന്‍
കോഴിക്കോട്:  സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തോമസ് ഐസക്കും ജനശ്രീയ്‌ക്കെതിരെ  ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ വിദ്വേഷവും അസൂയയും മൂത്തിട്ടാണെന്ന് കോണ്‍ഗ്രസ് വക്താവും ജനശ്രീമിഷന്‍ ചെയര്‍മാനുമായ എം.എം. ഹസന്‍. പിണറായിയും ഐസക്കുമല്ല സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ് വന്നുപറഞ്ഞാലും ജനശ്രീ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നത് തടയാനാവില്ലെന്നും ഹസ്സന്‍ പറഞ്ഞു.

കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ചെയര്‍മാന്‍മാരും വക്താക്കളുമായ എത്രയോ എന്‍ജിഒ സംഘങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യം പറ്റുന്നുണ്ട്. അവര്‍ക്ക് എന്തുമാവാം ജനശ്രീക്കും കോണ്‍ഗ്രസുകാര്‍ക്കും ഒന്നും പറ്റില്ലെന്ന നിലപാട് സമ്മതിക്കാനാവില്ല. അര്‍ഹതപ്പെട്ടതാണെങ്കില്‍ ഇതുപോലെ നൂറുകണക്കിന് സംരംഭങ്ങളുമായി ഇനിയും ജനശ്രീ മുമ്പോട്ടുപോകും. പിണറായിയുടെ നാട്ടില്‍ എത്ര സംഘങ്ങള്‍ സഹായം വാങ്ങുന്നുണ്ട്. അപ്പോള്‍ അതൊന്നും കാണാതെ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ജനശ്രീ നേടിയടുത്തൊരു സഹായത്തിനെതിരേ മാത്രം തിരിയുന്നത് അസൂയ മൂത്തിട്ടാണ് -ഹസന്‍ പറഞ്ഞു.

രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍നിന്നും സിപിഎം മുന്‍ എംഎല്‍എ കൃഷ്ണപ്രസാദ് ചെയര്‍മാനായുള്ള ബ്രഹ്മഗിരി പ്രൊജക്റ്റ് 10 കോടി നേടിയെടുത്തപ്പോള്‍ ഞങ്ങളാരും എതിര്‍ത്തില്ല.  14 വര്‍ഷമായി സംസ്ഥാനത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് നേടിയെടുക്കുന്ന ഫണ്ടിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പിണറായി ആവശ്യപ്പെടുമോ. മാരാരിക്കുളത്ത് തോമസ് ഐസകിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മെഡികോ പ്രൊജ്റ്റ് എട്ടുകോടി നേടിയെടുത്തതിനെക്കുറിച്ച് ഇരുവര്‍ക്കും എന്താണ് പറയാനുള്ളത്. എട്ടുകോടി കൊണ്ട് മാരാരിക്കുളത്ത് ഐസക്കും കൂട്ടരും കുറച്ച് പുല്ലെങ്കിലും മുളപ്പിച്ചെടുത്തോ- ഹസന്‍ ചോദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia