ഓട്ടോമാറ്റിക് എല്‍.പി.ജി ലീക്കേജ് സെന്‍സറുമായി സ്‌ക്കുള്‍ കു­ട്ടികള്‍

 


ഓട്ടോമാറ്റിക് എല്‍.പി.ജി ലീക്കേജ് സെന്‍സറുമായി സ്‌ക്കുള്‍ കു­ട്ടികള്‍
കൊടുമണ്‍: ഓട്ടോമാറ്റിക് എല്‍.പി.ജി ലീക്കേജ് സെന്‍സറുമായി സ്‌ക്കുള്‍ കുട്ടികള്‍ രംഗത്ത്. കോഴിക്കോട് നടന്ന സംസ്ഥാനതല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എക്‌സ്‌പോയിലാണ് ഓട്ടോമാറ്റിക് എല്‍.പി.ജി ലീക്കേജ് സെന്‍സര്‍ അവതരിപ്പിച്ചുകൊണ്ട് കൊടുമണ്‍ അങ്ങാടിക്കല്‍ സ്‌ക്കുളിലെ കുട്ടികള്‍ ഇന്നവേറ്റീവ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി­യ­ത്.

ടാങ്കര്‍ ലോറിയിലെ ഗ്യാസ് സെന്‍സറും പൊലീസ് സ്‌റ്റേഷന്‍, ഫയര്‍ ഫോഴ്‌സ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളില്‍ റസീവറും ഘടിപ്പിച്ചുകൊണ്ടുള്ള വിദ്യയാണിത്. ഗ്യാസ് ലീക്ക് ഉണ്ടായാല്‍ ഉടന്‍ ടാങ്കറിലെ സെന്‍സര്‍ അത് തിരിച്ചറിയുകയും അലാറം മുഴക്കിക്കൊണ്ട് ലോറിയിലെ ഇലക്ട്രിക് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പടുകയും ചെ­യ്യും. ഇതേ അവസരത്തില്‍ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള റസീവര്‍ ഘടിപ്പിച്ച സ്ഥാപനങ്ങളില്‍ സൂചന അലാറം മുഴ­ങ്ങും. തുടര്‍നടപടികള്‍ കൈക്കൊള്ളാനുള്ള സൂചനയാണിത്. സെന്‍സറും റസീവറും വീടുകളിലും ഘടിപ്പി­ക്കാം. പുറത്തുണ്ടാകുന്ന അപകടങ്ങള്‍ അറിയിക്കുന്നതുപോലെ വീടിനുള്ളില്‍ പാചകഗ്യാസ് ചോര്‍ച്ചയുണ്ടായാലും ഇത് മുന്നറിയിപ്പ് നല്‍­കും.

കണ്ണൂരിലും കരുനാഗപ്പള്ളിയിലും ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ കൊടിയ ദുരന്തങ്ങള്‍ ഇനി നമ്മുടെ നാട്ടില്‍ ഉണ്ടാകാതിരിക്കാനാണ് അങ്ങാടിക്കള്‍ സ്‌ക്കുളിലെ മിടുക്കന്മാരുടെ ഈ പുതിയ കണ്ടുപിടുത്തം.

Keywords: Automatic, School, Students, Kozhikode, national, expo, prize, higher, secondary, Malayalam News, Kerala Vartha, LPG.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia