ചരക്ക് ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് അപകടം; വീട്ടുകാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
Jul 24, 2021, 16:55 IST
പുനലൂര്‍: (www.kvartha.com 24.07.2021) ചരക്ക് ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളടക്കം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയില്‍ ഇടമണ്‍ 34ന് സമീപം കുന്നുപുറം ജങ്ഷനിലായിരുന്നു സംഭവം. ആലംകുളത്ത് നിന്ന് പുനലൂരിലേക്ക് സിമന്റുമായി വന്ന ടോറസ് ലോറി പാതയില്‍ നിന്ന് താഴ്ചയിലുള്ള പ്രിയദര്‍ശിനി ഭവനില്‍ അനില്‍കുമാറിന്റെ വീടിനോട് ചേര്‍ന്ന് തലകീഴായി മറിയുകായിരുന്നു.
ഉഗ്ര ശബ്ദം കേട്ട് അനില്‍കുമാറും ഭാര്യ ആരതിയും ഉറങ്ങിക്കിടന്നിരുന്ന രണ്ടു മക്കളെയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടിയതിനാല്‍ മറ്റ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. മുന്നിലുണ്ടായിരുന്ന മറ്റൊരു ചരക്ക് ലോറിയെ മറികടക്കാന്‍ ശ്രമിക്കവെയാണ് സിമന്റ് ലോറി നിയന്ത്രണം വിട്ട് പാതക്ക് താഴേക്ക് മറിഞ്ഞത്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓടും കോണ്‍ക്രീറ്റുമായുള്ള അനില്‍കുമാറിന്റെ വീടിന് ഭാഗികനാശം നേരിട്ടു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗം ഭാഗികമായി തകര്‍ന്നു.
Keywords: News, Kerala, Accident, Escaped, Family, House, Lorry overturns on top of house; Escape of family
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.