മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് എം സ്വരാജ്; കെ ബാബു ഉള്‍പെടെയുള്ളവര്‍ക്ക് നോടിസ്
Jul 28, 2021, 17:38 IST
കൊച്ചി: (www.kvartha.com 28.07.2021) കെ ബാബു എംഎല്‍എയുടെ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സിപിഎം നേതാവ് എം സ്വരാജിന്റെ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈകോടതി നോടിസ് അയച്ചു. കെ ബാബു ഉള്‍പെടെയുള്ളവര്‍ക്കാണ് നോടിസ് അയച്ചിരിക്കുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നാണ് സ്വരാജിന്റെ ആരോപണം.
തെരഞ്ഞെടുപ്പില്‍ കെ ബാബു ശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു. അയ്യപ്പന് ഒരു വോട് എന്നു പറഞ്ഞു തെരഞ്ഞെടുപ്പു സ്ലിപ് വിതരണം ചെയ്തു എന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. സ്ലിപില്‍ അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപത്തി അടയാളവും ഉള്‍പെടുത്തി, അയ്യപ്പനെതിരെയാണു സ്വരാജിന്റെ മത്സരം എന്നു പ്രചരിപ്പിച്ചു തുടങ്ങിയ ആക്ഷേപങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.
ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ പേരില്‍ വോടു ചോദിക്കുന്നതു നിയമവിരുദ്ധമാണ്. ഇതാണ് സ്വരാജ് നല്‍കിയിട്ടുള്ള ഹര്‍ജിയുടെ ആധാരം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സ്വരാജിനെതിരെ 992 വോടുകള്‍ക്കാണ് ബാബു ജയിച്ചത്. നേരത്തേ ശബരിമല വിഷയത്തില്‍ സ്വരാജ് നടത്തിയ പ്രസംഗം മണ്ഡലത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതു കാര്യമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ സംഭവിച്ച തോല്‍വിയില്‍ ഇടതു മുന്നണിയിലും അസ്വസ്ഥത ഉടലെടുത്തിരുന്നു. പാര്‍ടിക്കാര്‍ ബാബുവിന് വോടു മറിച്ചെന്നും ആക്ഷേപമുണ്ട്. ഹര്‍ജി ഓണാവധിക്കു ശേഷം പരിഗണിക്കുന്നതിനു മാറ്റി.
Keywords: Lord Ayyappa in election campaign: Kerala HC notice to Congress MLA K Babu, Kochi, News, Politics, Notice, High Court of Kerala, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.