വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ അഞ്ചുവയസുകാരി കിണറ്റില്‍ വീണുമരിച്ചു
Feb 9, 2020, 13:37 IST
കോഴിക്കോട്: (www.kvartha.com 09.02.2020) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ അഞ്ചുവയസുകാരി കിണറ്റില്‍ വീണുമരിച്ചു. നല്ലളം കുന്നുമ്മല്‍ കിഴ് വനപറമ്പില്‍ താമസിക്കുന്ന ചെറിയ പുത്തലത്ത് സി പി അഫ്‌സല്‍-നബീല ദമ്പതികളുടെ മകള്‍ ഫാത്തിമ ഫഹ്മ(അഞ്ച്) ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. സംഭവസ്ഥലത്തേക്ക് മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി. ഉടന്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റഹിമാന്‍ ബസാര്‍ അല്‍ ഫത്താഹ് ഖുര്‍ആന്‍ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ് ഫഹ്മ.
സഹോദരങ്ങള്‍: മുഹമ്മദ് അബൂബക്കര്‍, അഹമ്മദ് സഈദ്, മുഹമ്മദ് ഹുബാബ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ നല്ലളം ഖബര്‍സ്ഥാന്‍ പഴയ ജുമുഅത്ത് പള്ളിയില്‍ നടക്കും.
Keywords: Kozhikode, News, Kerala, Student, Death, Well, Girl, LKG student, Hospital, fire force, LKG student died after fell in well at Kozhikode

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.