BJP Candidates | ആദ്യനാലുമണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍തഥി പട്ടിക ജനുവരി അവസാനവാരം പുറത്തുവിടും; അനില്‍ ആന്റണി ചാലക്കുടിയിലോ, കോട്ടയത്തോ മത്സരിക്കും

 


കണ്ണൂര്‍: (KVARTHA) ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ അനില്‍ ആന്റണിയെ കേരളത്തില്‍ നിന്നും മത്സരിപ്പിക്കാനുളള നീക്കമാണ് ദേശീയ നേതൃത്വം നടത്തുന്നത്. എന്നാല്‍ താരതമ്യേനെ വിജയസാധ്യതില്ലാത്ത കോട്ടയം, ചാലക്കുടി സീറ്റുകളില്‍ അനില്‍ ആന്റണിയെ മത്സരിപ്പിക്കാനാണ് തീരുമാനമെന്ന് അറിയുന്നു.
  
BJP Candidates | ആദ്യനാലുമണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍തഥി പട്ടിക ജനുവരി അവസാനവാരം പുറത്തുവിടും; അനില്‍ ആന്റണി ചാലക്കുടിയിലോ, കോട്ടയത്തോ മത്സരിക്കും

ക്രിസ്ത്യന്‍ വോട്ടുബാങ്കുളള സ്ഥലത്ത് നിര്‍ത്തി രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമോയെന്ന ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്. അനില്‍ ആന്റണിയുടെ കോണ്‍ഗ്രസ് പശ്ചാത്തലം ഈ രണ്ടുമണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. ജനുവരി മുപ്പതിന് മുമ്പ് എ പ്ലസ് കാറ്റഗറിയിലുളള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തൃശൂൂരില്‍ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ വി മുരളീധരന്‍, പാലക്കാട് സി കൃഷ്ണകുമാര്‍, പത്തനംതിട്ടയില്‍ പി സി ജോര്‍ജ്, വയനാട്ടില്‍ ശോഭാസുരേന്ദ്രന്‍, കോഴിക്കോട് എം ടി രമേശ്, വടകരയില്‍ പ്രൊഫുല്‍ കൃഷ്ണ എന്നിവര്‍ക്കാണ് സാധ്യത.

കാസര്‍കോട് അഡ്വ. ശ്രീകാന്ത്, രവീശതന്ത്രി എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്. കണ്ണൂരില്‍ പി കെ കൃഷ്ണദാസ്, സി കെ പത്മനാഭന്‍, കെ രഞ്ചിത്ത് എന്നിവര്‍ക്കാണ് സാധ്യത. ലക്ഷദ്വീപില്‍ പാര്‍ട്ടി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി കളത്തിലിറങ്ങിയേക്കും.

Keywords: Kannur, Kerala, Kerala-News, Kannur-News, Kerala-News, BJP, Politics, Candidates, Suresh Gopi, List of BJP candidates for the first four constituencies will be released in the last week of January.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia