മരച്ചീനിയില്‍ നിന്ന് മദ്യം; സര്‍കാരിന്റെ പുതിയ നയം ഉടന്‍ നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 12.03.2022) മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന സര്‍കാരിന്റെ പുതിയ മദ്യനയം ഉടന്‍ നടപ്പിലാക്കുമെന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാല്‍ വീര്യം കൂടിയ മദ്യ ഉപയോഗം കുറയുമെന്നും എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു.

വൈനറികള്‍ തുടങ്ങാന്‍ നിയമഭേദഗതി വേണ്ട. നിലവിലെ അബ്കാരി നിയമത്തില്‍ അതില്‍ വ്യവസ്ഥയുണ്ടെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ നടപടികള്‍ വേഗം തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരച്ചീനിയില്‍ നിന്ന് മദ്യം; സര്‍കാരിന്റെ പുതിയ നയം ഉടന്‍ നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവയ്ക്കുന്നതായി വെള്ളിയാഴ്ച ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. മൂല്യ വര്‍ധിത കാര്‍ഷിക ദൗത്യം എന്ന പേരില്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി ഉടന്‍ നടപ്പാക്കും. ബജറ്റ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Government, Minister, Budget, Liquor, Tapioca, Excise Minister, Liquor from tapioca; Excise minister said the government's new policy will be implemented soon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia