ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി വിതരണത്തില്‍ ക്രമക്കേട്; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി

 


തൃശ്ശൂര്‍: (www.kvartha.com 04.04.2020) ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി വിതരണത്തില്‍ ക്രമക്കേട് കാണിച്ചതിനെ തുടര്‍ന്ന് റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി. വടക്കേത്തറ കാക്കരക്കുന്ന് എ ആര്‍ ഡി 289-ാം നമ്പര്‍ റേഷന്‍കടയില്‍ അരി വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ലൈസന്‍സ് റദ്ദാക്കിയത്. റദ്ദാക്കിയതായി തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ ജോഫി ജോസഫ് അറിയിച്ചു.

ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി വിതരണത്തില്‍ ക്രമക്കേട്; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി

ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അരിയില്‍ കുറവുണ്ടെന്ന പരാതി പ്രകാരം റേഷനിങ് ഇന്‍സ്പെക്ടര്‍ കെ കെ സാബു വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു. പരാതിക്കാരില്‍നിന്ന് നേരിട്ട് മൊഴിയുമെടുത്തു. സ്റ്റോക്ക് കണക്കെടുത്തപ്പോള്‍ 184 കിലോ അരിയും 19 കിലോ ആട്ടയും കൂടുതലായി കണ്ടെത്തി. 228 കിലോ ഗോതമ്പിന്റെ കുറവുമുണ്ടായിരുന്നു. മാത്രമല്ല ബില്‍ നല്‍കാറില്ലെന്നും കണ്ടെത്തി. റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. തുടര്‍നടപടികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കൈക്കൊള്ളും.

Keywords:  News, Kerala, Thrissur, Government, Cancelled, Lockdown, License of Ration Shop Canceled
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia