സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തപാല്‍ വകുപ്പിന്റെ കത്തെഴുതല്‍ മത്സരം

 


തിരുവനന്തപുരം: (www.kvartha.com 03.12.2016) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തപാല്‍ വകുപ്പ് 2017 ജനുവരി എട്ടിന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 11 മണിവരെ കത്തെഴുതല്‍ മത്സരം സംഘടിപ്പിക്കുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തപാല്‍ വകുപ്പിന്റെ കത്തെഴുതല്‍ മത്സരം

2017 മാര്‍ച്ച് 31ന് 15 വയസ്സുതികഞ്ഞവര്‍ക്കാണ് മത്സരം.'നിങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ പൊതു സെക്രട്ടറിയുടെ ഉപദേഷ്ടാവാണെന്ന് സങ്കല്‍പ്പിക്കുക, ഏത് ലോകപ്രശ്‌നം ആദ്യം നേരിടാനും, പരിഹരിക്കാനുമാണ് നിങ്ങള്‍ അവരെ ഉപദേശിക്കുക' എന്നതാണ് വിഷയം. ഇംഗ്ലീഷിലോ, ഭരണഘടനയുടെ എട്ടാം പട്ടികയിലുള്‍പ്പെട്ട മറ്റേതെങ്കിലും ഭാഷയിലോ 1000 വാക്കില്‍ കവിയാതെയാണ് കത്തെഴുതേണ്ടത്.

കേരള സര്‍ക്കിളിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. തെരഞ്ഞടുത്ത സ്‌കൂളുകള്‍ക്കും അവരുടെ കുട്ടികള്‍ക്ക് സ്വതന്ത്രമായി മത്സരങ്ങള്‍ സംഘടിപ്പിക്കാം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ പതിച്ച് പ്രത്യേകം തയ്യാറാക്കിയ അപേക്ഷയും ഒരു പകര്‍പ്പും ഒരു മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം.

അപേക്ഷകള്‍ക്കൊപ്പം അതാത് സ്‌കൂളില്‍ നിന്നുള്ള വയസുതെളിയിക്കാനുള്ള രേഖയും, അസിസ്റ്റന്റ് ഡയറക്ടര്‍ (മെയില്‍സ്), ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലുടെ ഓഫീസ്, കേരള സര്‍ക്കിള്‍, തിരുവനന്തപുരം 695033/ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ , സെന്‍ട്രല്‍ റീജിയണ്‍, കൊച്ചി 682020/ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ , നോര്‍ത്തേണ്‍ റീജിയണ്‍, കോഴിക്കോട് 673011 എന്നീ വിലാസങ്ങളില്‍ ഡിസംബര്‍ 21നു മുമ്പായി അയക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കും മറ്റ് വിശദ വിവരങ്ങള്‍ക്കും 0471-234133, 0471-2560759 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia