Hartal | മേയറുടെ കത്ത് വിവാദം: ജനുവരി 7 ന് തിരുവനന്തപുരം കോര്‍പറേഷനില്‍ ഹര്‍താല്‍ ആഹ്വാനം ചെയ്ത് ബിജെപി
Dec 23, 2022, 17:36 IST
തിരുവനന്തപുരം: (www.kvartha.com) മേയറുടെ കത്തു വിവാദത്തില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് കോര്‍പറേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഹര്‍താലിന് ആഹ്വാനം ചെയ്ത് ബിജെപി. ജനുവരി ആറിന് ബിജെപി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളയും. പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പാര്‍ടി ആലോചിക്കുന്നുണ്ട്. നിയമന തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.
കോര്‍പറേഷനിലെ താല്‍ക്കാലിക തസ്തികളിലേക്ക് പരിഗണിക്കാന്‍ പാര്‍ടിക്കാരുടെ പേരുള്‍പെടുന്ന പട്ടിക ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് എഴുതിയതായി പറയപ്പെടുന്ന കത്തിന്റെ പകര്‍പ് പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്.
295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. പാര്‍ടി സെക്രടറിക്ക് അയച്ച കത്ത് പിന്നീട് സിപിഎം നേതാക്കന്‍മാര്‍ വിവിധ വാര്‍ഡുകളിലെ വാട്സ്ആപ് ഗ്രൂപുകളില്‍ പ്രചരിപ്പിച്ചതോടെ കത്ത് പുറത്താവുകയായിരുന്നു.
തുടര്‍ന്ന് മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധത്തിലാണ്. എന്നാല്‍ മേയര്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. നിലവില്‍ കത്ത് വിവാദം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Keywords: News,Kerala,State,Thiruvananthapuram,BJP,Politics,Controversy,Harthal,Top-Headlines,Political party,Protest,Protesters, Letter row: BJP hartal in Thiruvananthapuram corporation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.