Dead Body | പാലക്കാട് റബര്‍ തോട്ടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി
Aug 11, 2023, 12:03 IST
പാലക്കാട്: (www.kvartha.com) റബര്‍ തോട്ടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഓടംതോടെ റബര്‍ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. രണ്ടു വയസ്സിനടുത്ത് പ്രായമുള്ള ആണ്‍പുലിയാണെന്ന് വനപാലകര്‍ പറഞ്ഞു.
രാവിലെ റബര്‍ ടാപിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം ജഡം കണ്ടത്. തുടര്‍ന്ന് വിവരം വനപാലകരെ അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പല ഭാഗങ്ങളിലായി മുറിവുണ്ട്. വനപാലക സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നു. പോസറ്റുമോര്‍ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
Keywords: Leopard found dead in Palakkad, Palakkad, News, Dead Body, Forest Officers, Postmortem, Report, Rubber Estate, Taping, Employ, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.