ADVERTISEMENT
കണ്ണൂര്‍: മഅ്ദനിക്ക് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ ആദ്യം ശബ്ദമുയര്‍ത്തിയത് മുസ്‌ലിം ലീഗ് ആണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ പിണറായി വിജയനെ കൂട്ടുപിടിച്ച് നാടുനീളെ പ്രചാരണം നടത്തിയ മഅ്ദനി പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്താന്‍ അഹോരാത്രം പണിപ്പെട്ടു.
എന്നാല്‍ ആ മുഹമ്മദ് ബഷീര്‍ തന്നെയാണ് മഅ്ദനിക്കു വേണ്ടി ആദ്യം പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത്. ഇതു ലീഗിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെയാണ് കാണിക്കുന്നതെന്നും മജീദ് പറഞ്ഞു. മുസ്‌ലിം ലീഗ് തലശേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
![]() |
| K.P.A. Majeed |
Keywords: Muslim-League, Abdul Nasar Madani, E.T Muhammed Basheer, K.P.A.Majeed, Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

