ഭരണമാറ്റം: കുതിരക്കച്ചവടത്തിന് ഇടതുമുന്നണി തീരുമാനിച്ചില്ല; തടസം വി എസ്
Feb 20, 2013, 12:12 IST
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ എംഎല്‍എമാരെ വേണമെങ്കില്‍ ചാക്കിട്ടു പിടിക്കാമെന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമില്ല. എന്നാല്‍ അങ്ങനെയുണ്ടെന്നു വരുത്താന്‍ യുഡിഎഫിലെ ചില കേന്ദ്രങ്ങള്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നു സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും ഉള്‍പ്പെടെ ഈ യുഡിഎഫ് തന്ത്രത്തില്‍ വീണു.
അങ്ങനെയാണ്, സര്‍ക്കാരിനെ വീഴ്ത്താന്‍ വേണ്ടിവന്നാല്‍ ഇടതുമുന്നണി ഇറങ്ങിക്കളിക്കും എന്ന തരം വാര്‍ത്തകള്‍ വന്നതെന്നു വ്യക്തമായി. യുഡിഎഫില്‍ ഇപ്പോള്‍ തന്ത്രങ്ങളുടെ ആശാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖ്യ ഉപദേശകനുമായ ഗവണ്മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനു നേര്‍ക്കാണ് ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കാനും സര്‍ക്കാര്‍ നയങ്ങളുടെ ജനവിരുദ്ധ സ്വഭാവം വലിയ പ്രചാരണായുധമാക്കാനുമാണ് ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചത്. വെറും മൂന്ന് എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള സര്‍ക്കാരാണ് ഇതെന്നും ഇടതുമുന്നണി ശ്രമിച്ചാല്‍ ഭരണം വീഴ്ത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നും യോഗത്തില്‍ വിലയിരുത്തലുമുണ്ടായി.
എന്നാല്‍ മൂന്നോ നാലോ എംഎല്‍എമാരെ ഇപ്പുറത്തേക്ക് വലിച്ച് ഭരണം വീഴ്ത്താന്‍ മുന്നണി തീരുമാനിച്ചില്ല. കുതിരക്കച്ചവടത്തിലൂടെ ഭരണ മാറ്റം വേണ്ടെന്ന സിപിഎമ്മിന്റെ നിലപാടും , ഭരണ മാറ്റം ഉണ്ടായാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഔദ്യോഗിക പക്ഷത്തിന് അനഭിമതനായ വി എസ് അച്യുതാനന്ദനെത്തന്നെ മുഖ്യമന്ത്രിയാക്കേണ്ടി വരും എന്നതുമാണ് ഇതിനുള്ള കാരണങ്ങള്‍. ഇതില്‍ രണ്ടാമത്തെ കാര്യം മുന്നണി യോഗത്തില്‍ സിപിഎം പറഞ്ഞിട്ടില്ല. വി എസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം നടപ്പാക്കാന്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ച ശേഷം മാത്രം വേണമെങ്കില്‍ ഭരണമാറ്റത്തെക്കുറിച്ച് ആലോചിക്കാം എന്നാണ് അവരുടെ നിലപാട്. യുഡിഎഫിന്റെ പോക്കില്‍ അസംതൃപ്തരായ എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചതുകൊണ്ടാണ് ഭരണമാറ്റത്തിനു തങ്ങളും കൂട്ടുനില്‍ക്കുന്നതെന്നും അത് കുതിരക്കച്ചവടമോ ചാക്കിട്ടു പിടുത്തമോ അല്ലെന്നും അപ്പോള്‍ വിശദീകരിക്കാന്‍ കഴിയും എന്നും സിപിഎം നേതൃത്വം കരുതുന്നു. എന്നാല്‍ വി എസിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ടുതന്നെ ഇപ്പോള്‍ മറ്റു കാര്യങ്ങളിലേക്ക് കടക്കാന്‍ സീപിഎം തീരുമാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, യുഡിഎഫ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഭരണമാറ്റമുണ്ടാക്കുന്ന കാര്യം ഇടതുമുന്നണി യോഗം ചര്‍ച ചെയ്തതുമില്ല.
റ്റം
ഇല്ലാത്ത ഈ തീരുമാനം ഉണ്ടെന്ന തരത്തിലാക്കിയത് പി സി ജോര്‍ജ്ജിന്റെ മിടുക്കാണത്രേ. ഇടതുമുന്നണിയിലെ പല നേതാക്കളുമായും അടുത്തു ബന്ധമുള്ള പി സി ജോര്‍ജ്ജ് ഇന്നലെ മുന്നണി യോഗം കഴിഞ്ഞ് സാധാരണഗതിയില്‍ ചിലരുമായി ഫോണില്‍ സംസാരിച്ചിരുന്നു. വേണ്ടിവന്നാല്‍ നിങ്ങളുടെ ഭരണത്തെ ഞങ്ങള്‍ വീഴ്ത്തും എന്ന് കളിയായി ഒരു ഇടതുമുന്നണി ഘടക കക്ഷി നേതാവ് ജോര്‍ജ്ജിനോടു പറയുകയും ചെയ്തു. ഇതാണ്, യുഡിഎഫ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഭരണ മാറ്റമുണ്ടാക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം എന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടത്.
ചില പത്ര- ചാനല്‍ റിപോര്ട്ടര്മാരെക്കൊണ്ട് വൈക്കം വിശ്വന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ചോദിപ്പിച്ചെങ്കിലും പ്രതികരണം ജോര്‍ജ്ജ് പറഞ്ഞതുപോലെ ആയിരുന്നില്ല. തുടര്‍ന്നാണ് പന്ന്യന്‍ രവീന്ദ്രനെയും അസീസിനെയും മറ്റും വിളിച്ചത്. യുഡിഎഫ് ഭരണത്തെ വേണമെങ്കില്‍ വീഴ്ത്തി ഭരണമാറ്റം ഉണ്ടാക്കാന്‍ സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് അവര്‍ പ്രതികരിക്കുകയും ചെയ്തു. ഇത് വന്‍ വാര്‍ത്തയായ സാഹചര്യത്തില്‍, ഈ നേതാക്കളും സിപിഎം നേതൃത്വവും അതിനെതിരായ വിശദീകരണം നല്‍കിയേക്കും എന്നു സൂചനയുണ്ട്.

Keywords: LDF yet to be decided to strart horse trading, V.S Achuthanandan, Thiruvananthapuram, UDF, Media, Pannyan Raveendran, CPI, Kerala, P.C George, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.