EP Jayarajan | സിപിഎമിന് തീരാതലവേദനയായി എല്‍ഡിഎഫ് കണ്‍വീനര്‍; പിന്നിൽ ഇ പി - ഗോവിന്ദന്‍ മൂപ്പിളമ തർക്കമോ?

 


/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സിപിഎമിന് തീരാതലവേദനയായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പാര്‍ടി സംസ്ഥാന സെക്രടറി എം വി ഗോവിന്ദനുമായുളള മൂപ്പിളമ തര്‍ക്കമാണ് ഇ പിയുടെ വിട്ടുനില്‍ക്കലുകള്‍ക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോഴിക്കോട് സിപിഎം നടത്തിയ ഏകസിവില്‍ കോഡിനെതിരെയുളള സെമിനാറില്‍ നിന്നും ഇപി ജയരാജന്‍ വിട്ടു നിന്നത് എം വി ഗോവിന്ദനില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ആരെങ്കിലും വിളിച്ചിട്ടുവേണോ പരിപാടിയില്‍ പങ്കെടുക്കാനെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് അനിഷ്ടം മറച്ചുവയ്ക്കാതെയാണ്.

EP Jayarajan | സിപിഎമിന് തീരാതലവേദനയായി എല്‍ഡിഎഫ് കണ്‍വീനര്‍; പിന്നിൽ ഇ പി - ഗോവിന്ദന്‍ മൂപ്പിളമ തർക്കമോ?

പാര്‍ടി ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെ നടത്തിയ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനറുടെ വിട്ടുനില്‍ക്കല്‍ വിവാദമായത് പരിപാടിയുടെ ശോഭകുറച്ചുവെന്നാണ് പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തല്‍. എന്നാല്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച വീടിന്റെ താക്കോല്‍ദാനത്തിന് ശേഷം തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് മടങ്ങിയെത്തിയ ഇ പി ജയരാജന്‍ തനിക്കെതിരെയുളള ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ടാണ് പ്രതികരിച്ചത്.

താന്‍ മുഖ്യമന്ത്രിയെ കണ്ടത് പരിഭവം പറയാനല്ലെന്ന് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നിന്നും വന്ദേഭാരത് എക്‌സ്പ്രസില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ തിരിച്ചെത്തിയ ശേഷം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയായതിനാലാണ് കണ്ടത്. തിരുവനന്തപുരത്ത് പോയാല്‍ പതിവായി അദ്ദേഹത്തെ കാണാറുണ്ട്. മുഖ്യമന്ത്രിയുമായി വിവാദങ്ങള്‍ ചര്‍ച ചെയ്തിട്ടില്ല. രാഷ്ട്രീയമായി ഒരു പരിഭവവും ഇല്ല. അതൊക്കെ നിങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ്.

നിങ്ങള്‍ക്ക് ഇങ്ങനെയെന്തെങ്കിലും വേണം. തന്നോട് സജീവമാകണമെന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമുണ്ടോ? താന്‍ ഇപ്പോഴും സജീവമായി തന്നെയുണ്ട്. കോഴിക്കോട്ടെ സെമിനാര്‍ എല്‍ഡിഎഫ് നടത്തിയതായിരുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ അതില്‍ പങ്കെടുക്കണമെന്ന് പാര്‍ടി നിര്‍ദേശിച്ചിരുന്നില്ല. അതില്‍ കേരളത്തില്‍ നിന്നുളള പി ബി അംഗങ്ങളും പങ്കെടുത്തിട്ടില്ല. എം എ ബേബിയും എ വിജയരാഘവനും പി ബി അംഗങ്ങളല്ലേ. അവര്‍ സെമിനാറില്‍ പങ്കെടുത്തിട്ടില്ല.

പാര്‍ടി സെക്രടറിക്ക് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ തന്നെ ചോദിക്കണം. എനിക്ക് അതിനെ പറ്റിയൊന്നും പറയാനില്ല. കോഴിക്കോട് ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പഞ്ചായതുകളിലും ഇനി നടക്കും. അവിടെയെല്ലാം എല്ലാ നേതാക്കളും പങ്കെടുക്കും. ഏകസിവില്‍ കോഡിനെതിരെയുളള സെമിനാറുകള്‍ ഒരു തുടര്‍ പ്രക്രിയയാണ്. നേതൃത്വത്തിനോട് ഒരു അഭിപ്രായ ഭിന്നതയുമില്ല. താന്‍ കൂടിയുളളതാണ് സിപിഎം നേതൃത്വം. താന്‍ കണ്‍വീനറായപ്പോള്‍ പലരുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ചു എത്താന്‍ കഴിഞ്ഞിട്ടില്ല.

തനിക്ക് പരിമിതകളുണ്ട്. അതനുസരിച്ചു മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുളളൂ. 20ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും. താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലേയെന്ന ചോദ്യം എന്തിനാണെന്നും ഇ പി ജയരാജന്‍ ചോദിച്ചു. മനുഷ്യരായാല്‍ എല്ലാവര്‍ക്കും പരിഭവവങ്ങളും പ്രയാസങ്ങളുമുണ്ടാകും. അങ്ങനെയില്ലാത്ത മനുഷ്യരുണ്ടോ. തനിക്കും ഇത്തരം പരിഭവങ്ങളും പ്രശ്‌നങ്ങളുമുണ്ട്. താന്‍ സിപിഎമില്‍ അധികകാലമുണ്ടാകില്ലെന്നു പറയുന്ന രമേശ് ചെന്നിത്തല കോണ്‍ഗ്രസില്‍ എത്രകാലമുണ്ടാകുമെന്ന് പറയണം. സിപിഎമില്‍ കുലം കുത്തികളുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. ആരാണ് തന്നെ കുറിച്ചു ഇങ്ങനെ പറയുന്നത് അവരാണ് കുലംകുത്തികളെന്നും കെ സുധാകരനെ വിമര്‍ശിച്ചു കൊണ്ടു ഇപി ജയരാജന്‍ പറഞ്ഞു.

Keywords: EP Jayarajan, Politics, CPM, Seminar, Congress, UCC, MV Govindan, Pinarayi Vijayan, KPCC, LDF convener is headache for CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia