Last rites | വാഹനാപകടത്തില്‍ മരിച്ച ഫാത്വിമ തസ്‌കിയയ്ക്ക് നാടിന്റെ വിട; മകളെ അവസാനമായി കാണാൻ ജയിലിൽ നിന്ന് പരോളിലെത്തി പിതാവ് ഒ എം എ സലാം

 


മലപ്പുറം: (KVARTHA) വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് മെഡികല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായ മഞ്ചേരി പാലക്കുളം സ്വദേശിനി ഫാത്വിമ തസ്‌കിയ (24) യുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മകളെ അവസാനമായി കാണാൻ ജയിലില്‍ കഴിയുന്ന പിതാവ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇൻഡ്യ മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമുമെത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടന്ന ഖബറടക്ക ചടങ്ങിൽ അദ്ദേഹം സംബന്ധിച്ചു. മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വവും നൽകി.
  
Last rites | വാഹനാപകടത്തില്‍ മരിച്ച ഫാത്വിമ തസ്‌കിയയ്ക്ക് നാടിന്റെ വിട; മകളെ അവസാനമായി കാണാൻ ജയിലിൽ നിന്ന് പരോളിലെത്തി പിതാവ് ഒ എം എ സലാം

മകളുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് സലാമിന് മൂന്നുദിവസത്തെ പരോളാണ് പട്യാല ഹൗസ് കോടതി അനുവദിച്ചത്. ജയില്‍ മോചന നടപടികള്‍ പൂര്‍ത്തിയാക്കി ഡെല്‍ഹിയിലെ ജയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മഞ്ചേരിയിലെ വീട്ടിലെത്തിയത്. കേന്ദ്രസര്‍കാര്‍ പോപുലര്‍ ഫ്രണ്ട് നിരോധിക്കുന്നതിനു മുന്നോടിയായാണ് 2022 സെപ്റ്റംബർ 27ന് ഒഎംഎ സലാം അടക്കമുള്ള നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തത്.
  
Last rites | വാഹനാപകടത്തില്‍ മരിച്ച ഫാത്വിമ തസ്‌കിയയ്ക്ക് നാടിന്റെ വിട; മകളെ അവസാനമായി കാണാൻ ജയിലിൽ നിന്ന് പരോളിലെത്തി പിതാവ് ഒ എം എ സലാം

ഫാത്വിമ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂടർ ബുധനാഴ്ച രാത്രി 10 മണിയോടെ കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം മറിഞ്ഞാണ് അപകടം സംഭവിച്ചത്. മെഡികല്‍ ഹെല്‍ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അജ്മിയയെ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മരണ വിവരമറിഞ്ഞതുമുതൽ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Malappuram, Last rites of Fathima Thazkiya held at Manjeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia