പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കെയുഡബ്ല്യുജെ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു: മുഖ്യമന്ത്രി
Sep 17, 2015, 19:04 IST
കാസര്‍കോട്: (www.kvartha.com 17.09.2015) പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും അവ സംരക്ഷിക്കുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സംരക്ഷണവലയം സൃഷ്ടിക്കുന്നതിലും കേരള പത്രപ്രവര്‍ത്തക യൂണിയന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാസര്‍കോട് കെഎം അഹ് മദ് നഗറില്‍ കെയുഡബ്ല്യുജെ 53 -ാമത് സംസ്ഥാന സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അഞ്ചു ദശാബ്ദത്തിലധികം പത്രപ്രവര്‍ത്തക യൂണിയന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നത് എല്ലാവര്ക്കും അഭിമാനകരമാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ സാരഥികളായിരുന്നവരെയും നിലവിലുള്ള സാരഥികളെയും അഭിനന്ദിക്കുന്നു. ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നൂറ്റാണ്ടുകൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ പുതിയ കാലത്തില്‍ സംഭവിക്കാന്‍ മാസങ്ങളോ ദിവസങ്ങളോ മതി. മാധ്യമ രംഗത്തും അതിവേഗതയിലാണ് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയിലൂന്നിയുള്ള ഈ വലിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടവരാണ് നിങ്ങളേറെയും. പോസിറ്റീവ് ആയുള്ള മാറ്റങ്ങള്‍ക്കൊപ്പം അരക്ഷിതത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും വഴികള്‍കൂടി തുറക്കുകയാണ് ഈ മാറ്റങ്ങള്‍.
മൂലധന ശക്തികള്‍ വലിയ തോതില്‍ മാധ്യമരംഗത്തേക്കു കടന്നുവന്നിരിക്കുന്നു. അവര്‍ നിരവധി മാധ്യമസ്ഥാപനങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണ്. എന്നാല്‍ ഇടത്തരം, ചെറുകിട മാധ്യമങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം, ജോലിസ്ഥിരത, ജോലിസാഹചര്യങ്ങള്‍ തുടങ്ങിയവയിലൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ പോലും വിഷ്വല്‍ മീഡിയയെ ഉള്‍പെടുത്തിയിട്ടില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും അതും പ്രാബല്യത്തിലായില്ല. കരാര്‍ ജോലിയും ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയും വ്യാപകമായിരിക്കുന്നു. ആപത്കരമായ നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു.
ജനാധിപത്യത്തിന്റെ നെടുതൂണുകളില് ഒന്നായ മീഡിയയ്ക്ക് ഇത്തരമൊരു അവസ്ഥാവിശേഷം ഉണ്ടാകുന്നത് ഒട്ടും ഭൂഷണമല്ല. നമ്മുടെ നാടിന്റെ പുരോഗതിയിലും വികസനത്തിലും, ഈ നാടിനെ ജനാധിപത്യത്തിലും മതേതരത്വത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നതിലും സുപ്രധാനമായ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചത്. ഈ നെടുംതൂണ് വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോള്‍ അവര്‍ക്ക് പിന്തുണയും കരുത്തും പകരാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കുമുണ്ട്. മാധ്യമരംഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഈ സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. ഇക്കാര്യത്തില്‍ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിക്കാനും സാധ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാണ്.
മാധ്യമരംഗം ഏതെല്ലാം പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയാലും വെല്ലുവിളികള്‍ നേരിട്ടാലും വിശ്വാസ്യതയെന്ന കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചാലേ നിലനില്ക്കാനാകുകയുള്ളു. പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന അക്ഷരങ്ങളും ചാനലുകളില്‍ ഉച്ചരിക്കപ്പെടുന്ന വാക്കുകളും വിശ്വസിക്കുന്ന സമൂഹമാണ് നമുക്കുള്ളത്. വരികള്‍ക്കിടയിലൂടെയും വാക്കുകള്‍ക്കിടയിലൂടെയും സഞ്ചരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. നൂറ്റാണ്ടു പിന്നിട്ട പത്രങ്ങളും കാല്‍നൂറ്റാണ്ടു പിന്നിട്ട ചാനലുകളും നമുക്കുണ്ട്. പത്രപ്രവര്‍ത്തന ചരിത്രത്തിലും മാധ്യമ സാക്ഷരതയിലും മാധ്യമ സാന്ദ്രതയിലും കേരളം എന്നും മുന്നിലാണ്. ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍, സമീപകാലത്തെ പല സംഭവങ്ങളും മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അക്ഷരങ്ങളിലും വാക്കുകളിലും മായം ചേര്‍ത്തിട്ടുണ്ടോയെന്ന് ആത്മഗതം നടത്തണം. അങ്ങനെ ബോധപൂര്‍വം സംഭവിക്കുന്നുണ്ടെങ്കില്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്നതിനു തുല്യമായിരിക്കും അത്.
മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സമാന്തരമായി നവമാധ്യമങ്ങളും ഇപ്പോള്‍ രംഗത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ, വിസ്മരിക്കുകയോ ചെയ്യുന്ന പല വാര്‍ത്തകളും നവമാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെയാണ് നവമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഓരോ വ്യക്തിയും ഇന്നൊരു മാധ്യമമാണ്. ജനാധിപത്യത്തില്‍ മാധ്യമനിയന്ത്രണത്തിന് വലിയ പ്രസക്തിയില്ല. സ്വയം നിയന്ത്രണവും ആത്മസംയമനവും ആത്മപരിശോധനയുമാണ് ആവശ്യം.
ജനാധിപത്യത്തിലെ ബഹുസ്വരതയും വൈവിധ്യവും സംരക്ഷിക്കുകയെന്ന സുപ്രധാനമായ പങ്കും മാധ്യമങ്ങള്‍ക്കുണ്ട്. നാടിന്റെ പുരോഗതിയിലും വികസനത്തിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ നാടിന് ഏറെ മുന്നോട്ടുപോകാനാകില്ല. വികസനകാര്യത്തില്‍ ഇക്കാലത്ത് പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ പൊതുവായ ചില ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്. പഴയതുപോലെ ആരും കണ്ണടച്ച് ഒന്നിനെയും എതിര്‍ക്കുന്നില്ല. അതുകൊണ്ടാണ് ഈ രംഗത്ത് ചില മുന്നേറ്റങ്ങള്‍ നടത്താന്‍ നമുക്കു സാധിച്ചത്.
ഇടുക്കി ഡാമിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം കേരളത്തില്‍ ചില വന്‍കിട പദ്ധതികള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. കേരളത്തില്‍ ഉണ്ടായ അത്ഭുതകരമായ ഈ മാറ്റം പലര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ കേരളത്തിന് ഇനിയുമേറെ മുന്നോട്ടുപോകാന്‍ സാധിക്കും.
വിവാദങ്ങളുടെ ഒരു നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറുന്ന ഒരു പ്രവണത ഇപ്പോള്‍ കാണുന്നുണ്ട്. വിവാദങ്ങള്‍കൊണ്ട് നാടിന് നേട്ടമൊന്നും ഉണ്ടായതായി കാണുന്നില്ല. കുട്ടികള്‍ വളര്‍ന്നുവരുകയാണ്. അവര്‍ക്കിവിടെ വിദ്യ അഭ്യസിക്കാനും വളരാനും ജീവിക്കാനുമുള്ള അവസരം ഉണ്ടാക്കിക്കൊടുക്കേണ്ട ബാധ്യത നമുക്കെല്ലാം ഉണ്ട്. അതിനു പറ്റുന്ന സാഹചര്യവും സാധ്യതകളും നമുക്കുണ്ട്. ഇതു പ്രയോജനപ്പെടുത്താതിരുന്നതുകൊണ്ടാണ് ലക്ഷക്കണക്കിനു മലയാളികള്‍ക്ക് കേരളത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും പോകേണ്ടി വന്നത്. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ മാധ്യമങ്ങളുടെ പിന്തുണ ഒരിക്കല്‍ ക്കൂടി അഭ്യര്‍ത്ഥിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെങ്കില്‍ കണ്ണടച്ച് എതിര്‍ക്കാം. എന്നാല്‍ എതിര്‍ക്കാന്‍വേണ്ടി എതിര്‍ക്കരുത്.
പത്രപ്രവര്‍ത്തക യൂണിയന് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സംസ്ഥാന സമ്മേളനം എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. ഊഷ്മളമായ കൂടിക്കാഴ്ചകള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും ഈ സമ്മേളനം വഴിയൊരുക്കുമെന്നു കരുതുന്നു. നിരവധിയായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പരിഹാര മാര്‍ഗങ്ങളും കണ്ടെത്താന്‍ കഴിയട്ടെ. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാരിനു നല്ല ബോധ്യമുണ്ട്. നമുക്കവ കൂട്ടായിരുന്ന് ചര്‍ച്ച ചെയ്യുകയും പുതിയ പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ചെയ്യാം- മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുതായി ചുമതലയേല്‍ക്കുന്ന സംസ്ഥാന പ്രസിഡണ്ട് സി.എ. അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന് എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Keywords : Oommen Chandy, Chief Minister, Inauguration, Kerala, Conference, Kasaragod, KUWJ State conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.