കുട്ടി അഹമ്മദ് കുട്ടി ചെയര്‍മാനായി തദ്ദേശസ്ഥാപന കമ്മീഷന്‍ നിലവില്‍ വന്നു

 


പാലക്കാട്: അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പിക്കാന്‍ മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ചെയര്‍മാനായി തദ്ദേശ സ്വയംഭരണ സ്ഥാപന കമ്മീഷന്‍ നിലവില്‍ വന്നു. സംസ്ഥാന ഭരണപരിഷ്‌ക്കാരകമ്മറ്റി, ഫിനാന്‍സ് കമ്മീഷന്‍, എം.എ. ഉമ്മന്‍ കമ്മറ്റി, സി.എ.ജി എന്നിവയുടെ റിപോര്‍ട്ടുകള്‍ കമ്മീഷന്‍ പഠനവിധേയമാക്കും.

കൂടുതലായി ലഭിച്ച ഫണ്ടുകള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നുണ്ടോ, വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിടുന്നതിന് തദ്ദേശസ്ഥാപനങ്ങളെ പ്രാപ്തരാക്കാന്‍ എന്താണ് വേണ്ടത്, പഞ്ചായത്ത്  നഗരപാലിക നിയമങ്ങളില്‍ പരിഷ്‌ക്കരണങ്ങള്‍ ഏതൊക്കെ, ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എന്തുചെയ്യണം തുടങ്ങിയ വിഷയങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ വരുന്നതാണ്.
കുട്ടി അഹമ്മദ് കുട്ടി ചെയര്‍മാനായി തദ്ദേശസ്ഥാപന കമ്മീഷന്‍ നിലവില്‍ വന്നു

മൂന്ന് അക്കാദമിക് വിദഗ്ധര്‍, പഞ്ചായത്തില്‍ മികവ് തെളിയിച്ച രണ്ടുപേര്‍, പൊതുസമ്മതരായ രണ്ട് രാഷ്ട്രീയ നേതാക്കള്‍, മേഖലയില്‍ വിദഗ്ധരായ നാല് റിട്ട. സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. 18 മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പിക്കാന്‍ കമ്മീഷനോട് ഉത്തരവിട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി ചെയര്‍മാനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ സമിതി പരിശോധിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി അധ്യക്ഷനായ ഉപസമിതിക്ക് റിപോര്‍ട്ട് സമര്‍പിക്കുക.

Keywords: Ex. Minister, Politics, Palakkadu, State, Government, Fund, Report, Kvartha, Kutty Ahmed Kutty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia