കാഞ്ഞങ്ങാട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ മടിക്കൈ എരിക്കുളത്തെ ഒരു സിപിഎം നേതാവിന്റെ വീട്ടില്‍ ഒരാഴ്ചയോളം ഒളിവില്‍ കഴിഞ്ഞതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ചില സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വിവരം ചോര്‍ന്നുകിട്ടിയ അന്വേഷണസംഘം വെള്ളിയാഴ്ച മടിക്കൈയില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞനന്തന്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചില ഇടങ്ങളിലും കുഞ്ഞനന്തന് വേണ്ടി വെള്ളിയാഴ്ച പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. കൊടി സുനിയുടെ ഒളിത്താവളം കണ്ടെത്തിയത് പോലെ സിപിഎം അനുഭാവികളെ ഉപയോഗിച്ച് കുഞ്ഞനന്തനെ വലയിലാക്കാനാണ് പോലീസ് ശ്രമിച്ചുവരുന്നത്.
പോലീസിന് സഹായ വാഗ്ദാനവുമായി ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. കുഞ്ഞനന്തന്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പര്‍ മാറ്റിയിട്ടുണ്ടെങ്കിലും നേരത്തെ ഉപയോഗിച്ചിരുന്ന ഹാന്റ് സെറ്റില്‍ പുതിയ താല്‍ക്കാലിക കണക്ഷന്‍ ഉപയോഗിക്കുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞനന്തന്റെ എല്‍ഐസി ഏജന്റായ ഭാര്യക്ക് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയിരുന്ന ഫോണ്‍, ഒളിവില്‍ കഴിഞ്ഞ കുറച്ച് ദിവസം ഇദ്ദേഹം ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതും പ്രവര്‍ത്തന രഹിതമാണ്.
ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ മംഗലാപുരം ആശുപത്രികളിലും പോലീസിന്റെ ചാരകണ്ണുകളുണ്ട്.

Keywords: T.P Murder case, Kunjananthan Stayed, Madikai, Kanhangad, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.