മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ സ്ത്രീ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കും
Feb 21, 2013, 12:51 IST
തിരുവനന്തപുരം: മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അവബോധവും പരിജ്ഞാനവും നല്‍കി മൂന്നുവര്‍ഷത്തിനിടയില്‍ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കാന്‍ നടപടി തുടങ്ങി. കേവലം കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കപ്പുറം ഉയര്‍ന്ന പരിജ്ഞാനം ആവശ്യമുള്ള വെബ്ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍ അടക്കമുള്ള മേഖലകളില്‍ പരിശീലനം നല്‍കി സ്ത്രീകള്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റി (എ.ഡി.എസ്) തലത്തില്‍ 21,000 പേരെ പരിശീലിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
കുടുംബശ്രീ സംസ്ഥാനമിഷന്‍ ഇന്റല്‍ ടെക്‌നോളജി ഇന്ത്യയുമായി സഹകരിച്ച് നടപ്പാക്കുന്ന ഡിജിറ്റല്‍ എംപവര്‍മെന്റ് പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. ഇതു സംബന്ധിച്ച് മന്ത്രി ഡോ.എം.കെ.മുനീറിന്റെ സാന്നിദ്ധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി വല്‍സലകുമാരിയും ഇന്റല്‍സൗത്ത് ഏഷ്യാ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ദബ്ജാനിഘോഷും ധാരണാപത്രം ഒപ്പു വച്ചു.
മൂന്നു കൊല്ലത്തിനിടയില്‍ മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കി കേരളത്തെ പ്രഥമ സമ്പൂര്‍ണ സ്ത്രീ ഡിജിറ്റല്‍, ശാക്തീകൃത സംസ്ഥാനമാക്കി മാറ്റുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ്. തല സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകഎന്നിവയാണ് ഡിജിറ്റല്‍ എംപവര്‍മെന്റ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി എ.ഡി.എസ്.തലത്തില്‍ 21,000പേരെ പരിശീലിപ്പിക്കും.

Keywords: Kudumbashree Digital Empowerment Programme , Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Woman, Thiruvananthapuram, Kerala, Inauguration, Kudumbashree signs MoU with Intel for Digital Empowerment Programme,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.