KT Jaleel | 'അഡ്വ. മുഹമ്മദ് സകീറിനെതിരെ തെറ്റായ പ്രചരണം നടത്തിയവർ ക്ഷമാപണം നടത്തണം'; പുതിയ വഖഫ് ബോർഡ് ചെയർമാൻ പള്ളിയിൽ ജുമുഅക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് കെ ടി ജലീൽ

 


മലപ്പുറം: (www.kvartha.com) പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. മുഹമ്മദ് സകീർ തൻ്റെ മഹല്ലായ പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ജുമുഅക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ. സത്യം ബോധ്യമായ സ്ഥിതിക്ക് അഡ്വ. സക്കീറിനെതിരെ തെറ്റായ പ്രചരണം നടത്തിയവർ പറഞ്ഞത് പിൻവലിച്ച് ക്ഷമാപണം നടത്തണമെന്നും അല്ലെങ്കിൽ അതെന്നും അവരുടെ ദേഹത്ത് ഒരു കറയായി അവശേഷിക്കുമെന്നും ജലീൽ ഫേസ്‌ബുകിൽ കുറിച്ചു.

KT Jaleel | 'അഡ്വ. മുഹമ്മദ് സകീറിനെതിരെ തെറ്റായ പ്രചരണം നടത്തിയവർ ക്ഷമാപണം നടത്തണം'; പുതിയ വഖഫ് ബോർഡ് ചെയർമാൻ പള്ളിയിൽ ജുമുഅക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് കെ ടി ജലീൽ

മതബോധമില്ലാത്തയാളെ വഖഫ് ബോർഡ് ചെയർമാനാക്കുന്നത് വിശ്വാസികളെ അപഹസിക്കലാണെന്ന് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. മറ്റ് ചിലരും ഈ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്ന കുറ്റത്തിൻ്റെ ഇസ്ലാമിക വിധി എന്താണെന്ന് ബന്ധപ്പെട്ടവർ കിതാബ് മറിച്ചു നോക്കുന്നത് നന്നായിരിക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

പ്രവാചകന്മാരുടെ പിൻമുറക്കാരാണ് യഥാർഥ പണ്ഡിതരെന്നാണ് തിരുവചനം. മാതൃക കാണിക്കേണ്ടവർ അതിന് തയ്യാറാവുക. അതല്ലെങ്കിൽ ഇസ്ലാം പറയാൻ മാത്രമുള്ളതാണെന്നും പ്രാവർത്തികമാക്കാനുള്ളതല്ലെന്നും മാലോകർ കരുതുമെന്നും ജലീൽ കുറിച്ചു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



Keywords: News, Kerala, Malappuram, Controversy, Samastha, Waqf Board Chairman, Dr. Bahauddeen Muhammed Nadwi, Dr KT Jaleel, KT Jaleel wants those who spread false propaganda against Adv Mohammad Zakir to apologize.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia