KT Jaleel | ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയെ നാണം കെടുത്തരുത്! മണിപ്പൂരിലും ഹരിയാനയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്‍ഡ്യന്‍ മതനിരപേക്ഷതയുടെ ശവദാഹം നടക്കുകയാണോ എന്ന ചോദ്യവുമായി കെ ടി ജലീല്‍

 


മലപ്പുറം: (www.kvartha.com) ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയെ നാണം കെടുത്തരുത്! മണിപ്പൂരിലും ഹരിയാനയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്‍ഡ്യന്‍ മതനിരപേക്ഷതയുടെ ശവദാഹം നടക്കുകയാണോ എന്ന ചോദ്യവുമായി കെ ടി ജലീല്‍. ഫേസ് ബുക് പോസ്റ്റിലൂടെയാണ് മുന്‍ മന്ത്രി ബിജെപി സര്‍കാരിനെതിരെ ആഞ്ഞടിച്ചത്. നിരവധി ചോദ്യങ്ങളാണ് ജലീല്‍ പോസ്റ്റിലൂടെ ഉന്നയിക്കുന്നത്.

മുസ്ലിം-ക്രൈസ്തവ കച്ചവടക്കാര്‍ക്ക് ഉത്തരേന്‍ഡ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന സംഘ് പരിവാരങ്ങള്‍, അമേരികയിലും യൂറോപിലും ഗള്‍ഫ് നാടുകളിലും അവിടുത്തെ ഏതെങ്കിലും മതഭ്രാന്തന്‍മാര്‍ ഇന്‍ഡ്യക്കാര്‍ക്ക് കച്ചവട നിരോധനം ഏര്‍പ്പെടുത്തിയാല്‍ എന്താകുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ലോകത്ത് ഒരു രാജ്യത്തും മോദീ സാമ്രാജ്യത്തില്‍ നടക്കുന്നത് പോലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? മുഴുവന്‍ പൗരന്‍മാര്‍ക്കും തുല്യ അവസരം ഉറപ്പ് നല്‍കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. എന്നിട്ടും കൊടിയ വിവേചനം മതത്തിന്റെ പേരില്‍ നടക്കുന്നത് ഏത് അളവുകോല്‍ വെച്ചാണ് ന്യായീകരിക്കുക എന്നും ജലീല്‍ പോസ്റ്റിലൂടെ ചോദിക്കുന്നു.

സഹോദര മതസ്ഥരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയും, കത്തിച്ച് ചാമ്പലാക്കുകയും, അവിടെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്ന ഇമാമിനെ വെടിവെച്ച് കൊല്ലുകയും ചെയ്ത പൈശാചികത സംഘിസം കൊടികുത്തി വാഴുന്ന ദേശത്തല്ലാതെ ലോകത്ത് വേറെ എവിടെയെങ്കിലും നടക്കുന്നതായി പറയാനാകുമോ?

ഗാന്ധിജിയുടെ ഭാരതത്തെ നമുക്ക് വീണ്ടെടുക്കണം. ജവഹര്‍ലാലിന്റെ ഇന്‍ഡ്യയെ നമുക്ക് തിരിച്ചു പിടിക്കണം. മൗലാനാ ആസാദിന്റെ രാഷ്ട്രത്തെ നമുക്ക് പുനര്‍നിര്‍മിക്കണം. മുഴുവന്‍ മനുഷ്യരും അതിനായി ഒത്തുചേരുക. ബഹുസ്വര ഇന്‍ഡ്യയില്ലെങ്കില്‍ പിന്നെ നമ്മളില്ലെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:


ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയെ നാണം കെടുത്തരുത്!
മണിപ്പൂരിലും ഹരിയാനയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്ത്യന്‍ മതനിരപേക്ഷതയുടെ ശവദാഹം നടക്കുകയാണോ? ഇന്ത്യ മുന്നിലേക്കല്ല അധോഗതിയുടെ വാരിക്കുഴിയിലേക്കാണോ നിപതിക്കുന്നത്? മുസ്ലിം-ക്രൈസ്തവ കച്ചവടക്കാര്‍ക്ക് ഉത്തരേന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന സംഘ്പരിവാരങ്ങള്‍, അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് നാടുകളിലും അവിടത്തെ ഏതെങ്കിലും മതഭ്രാന്തന്‍മാര്‍ ഇന്ത്യക്കാര്‍ക്ക് കച്ചവട നിരോധനം ഏര്‍പ്പെടുത്തിയാല്‍ എന്താകുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ലോകത്ത് ഒരു രാജ്യത്തും മോദീ സാമ്രാജ്യത്തില്‍ നടക്കുന്നത് പോലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? മുഴുവന്‍ പൗരന്‍മാര്‍ക്കും തുല്യ അവസരം ഉറപ്പ് നല്‍കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. എന്നിട്ടും കൊടിയ വിവേചനം മതത്തിന്റെ പേരില്‍ നടക്കുന്നത് ഏത് അളവുകോല്‍ വെച്ചാണ് ന്യായീകരിക്കുക?

മൃഗത്തിന്റെ പേരില്‍ മനുഷ്യനെ ചുട്ടുകൊല്ലുന്നത് സംഘ്പരിവാര്‍ വാഴുന്ന നാട്ടിലല്ലാതെ ലോകത്ത് മറ്റെവിടെയെങ്കിലും കാണാനാകുമോ? ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് കച്ചവടത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ഏതെങ്കിലുമൊരു രാജ്യം അമിത്ഷാ ആഭ്യന്തരമന്ത്രിയായ നാടല്ലാത്ത മറ്റേതെങ്കിലുമൊരിടം ലോകത്ത് ഉള്ളതായി അറിയുമോ?

മതന്യൂനപക്ഷങ്ങളില്‍ പെട്ടു എന്ന ഏക കാരണത്താല്‍ ബലാല്‍സംഘത്തിന് വിധേയമാക്കിയ ശേഷം ശരീരത്തില്‍ നാണം മറക്കാന്‍ ഒരു നൂലിഴ പോലും ഇല്ലാതെ തെരുവിലൂടെ നടത്തിച്ച അതിക്രൂരത ബി.ജെ.പി ഭരിക്കുന്ന മണ്ണിലല്ലാതെ ലോകത്ത് മറ്റെവിടെയാണ് കാണാനാവുക?

സഹോദര മതസ്ഥരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയും, കത്തിച്ച് ചാമ്പലാക്കുകയും, അവിടെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്ന ഇമാമിനെ വെടിവെച്ച് കൊല്ലുകയും ചെയ്ത പൈശാചികത സംഘിസം കൊടികുത്തി വാഴുന്ന ദേശത്തല്ലാതെ ലോകത്ത് വേറെ എവിടെയെങ്കിലും നടക്കുന്നതായി പറയാനാകുമോ?
 
KT Jaleel | ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയെ നാണം കെടുത്തരുത്! മണിപ്പൂരിലും ഹരിയാനയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്‍ഡ്യന്‍ മതനിരപേക്ഷതയുടെ ശവദാഹം നടക്കുകയാണോ എന്ന ചോദ്യവുമായി കെ ടി ജലീല്‍


ഗാന്ധിജിയുടെ ഭാരതത്തെ നമുക്ക് വീണ്ടെടുക്കണം. ജവഹര്‍ലാലിന്റെ ഇന്ത്യയെ നമുക്ക് തിരിച്ചു പിടിക്കണം. മൗലാനാ ആസാദിന്റെ രാഷ്ട്രത്തെ നമുക്ക് പുനര്‍നിര്‍മ്മിക്കണം. മുഴുവന്‍ മനുഷ്യരും അതിനായി ഒത്തുചേരുക. ബഹുസ്വര ഇന്ത്യയില്ലെങ്കില്‍ പിന്നെ നമ്മളില്ല.

 

Keywords: KT Jaleel FB Against Modi Govt, Malappuram, News, Politics, Religion, Criticism, FB Post, KT Jaleel, Modi Govt, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia