KSRTC | ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു; കെ എസ് ആര്‍ ടി സിയില്‍ സിംഗിള്‍ ഡ്യൂടി സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍
Sep 30, 2022, 20:26 IST
തിരുവനന്തപുരം: (www.kvartha.com) കെ എസ് ആര്‍ ടി സിയിലെ സിംഗിള്‍ ഡ്യൂടിക്കെതിരെ ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. നിയമവിരുദ്ധമായ ഡ്യൂടികള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിന്റെയും നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ടിഡിഎഫ് അറിയിച്ചു.
കെ എസ് ആര്‍ ടി സിയില്‍ സിംഗിള്‍ ഡ്യൂടി സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പില്‍ വരും. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും പിരിച്ചുവിടാന്‍ വരെ മടിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഗതാഗതമന്ത്രി ആന്റണി രാജുവും.
Keywords: KSRTC Employees strike canceled, Thiruvananthapuram, News, KSRTC, Strike, Cancelled, Salary, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.