Concession card | കാട്ടാക്കട സംഭവത്തില്‍ ഒടുവില്‍ കെ എസ് ആര്‍ ടി സിക്ക് മനസ്സലിവ്: പ്രേമനന്റെ മകള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് വീട്ടിലെത്തിച്ച് നല്‍കി

 


തിരുവനന്തപുരം: (www.kvartha.com) കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനത്തിനിരയായ പ്രേമനന്റെ മകള്‍ക്ക് ഒടുവില്‍ കണ്‍സഷന്‍ കാര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചു നല്‍കി. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കെഎസ്ആര്‍ടിസിയുടെ ഈ ഔദാര്യം.

Concession card | കാട്ടാക്കട സംഭവത്തില്‍ ഒടുവില്‍ കെ എസ് ആര്‍ ടി സിക്ക് മനസ്സലിവ്: പ്രേമനന്റെ മകള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് വീട്ടിലെത്തിച്ച് നല്‍കി

കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പ്രേമനന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനമേറ്റതിന്റെ പ്രധാനകാരണം. കണ്‍സഷന്‍ ടികറ്റ് നല്‍കണമെങ്കില്‍ കോഴ്സ് സര്‍ടിഫികറ്റ് ഉള്‍പെടെ സമര്‍പ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് നേരത്തെ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ കൈവശമില്ലെന്നും പ്രേമനന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ഉണ്ടാവുകയും അത് മര്‍ദനത്തിലെത്തുകയും ചെയ്തത്.

തന്നെ മര്‍ദിച്ചത് സംബന്ധിച്ച് പ്രേമനന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഒരാളേയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഡിപോയില്‍ മര്‍ദനമേറ്റ പ്രേമനന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന വാദമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കി വീഡിയോയില്‍ ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കു കൈമാറിയതാണെന്നും ജാമ്യം തേടിയുള്ള അപേക്ഷയില്‍ പ്രതികള്‍ പറയുന്നു. പ്രേമനന്‍ സ്ഥിരം പരാതിക്കാരനാണ്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് തങ്ങള്‍ക്കെതിരെ സ്ത്രീപീഡനം വരുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയതെന്നും പ്രതികള്‍ ആരോപിക്കുന്നു.

2022 സെപ്റ്റംബര്‍ 20-നാണ് മകള്‍ രേഷ്മയുടെ കണ്‍സെഷന്‍ പുതുക്കാന്‍ പ്രേമനന്‍ മകള്‍ക്കൊപ്പം കാട്ടാക്കട ഡിപോയിലെത്തിയത്. സംഭവം നടക്കുമ്പോള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ രേഷ്മയുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. അവിടെവച്ച് കെ എസ് ആര്‍ ടി സി ജീവനക്കാരുമായി വാക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ അച്ഛനെയും മകളെയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്.

Keywords: KSRTC delivered the concession card to Premanan's daughter at home, Thiruvananthapuram, News, KSRTC, Trending, Police, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia