തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ യാത്രാനിരക്ക് ഉയര്‍ത്തുന്നു. ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതോടെയാണ് നിരക്ക് വര്‍ധനയുണ്ടാവുക. ഇപ്പോള്‍ 25 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് സെസ് പിരിക്കുന്നുണ്ട്. ഈ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.
കെഎസ്ആര്‍ടിസിയെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിലാണ് സെസ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശയുള്ളത്. ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം കോര്‍പ്പറേഷന്റെ കടം നികത്താന്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബസുകളുടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയെന്നതാണ് മറ്റൊരു നിര്‍ദേശം. ഇപ്പോള്‍ നാല് കിലോമീറ്ററില്‍ താഴെയാണിത്. ഇത് അഞ്ച് കിലോമീറ്ററാക്കണം. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ എണ്ണം കുറയ്ക്കുക, ബസ്‌തൊഴിലാളി അനുപാതം പുനഃപരിശോധിക്കുക, ഓണ്‍ലൈന്‍, മൊബൈല്‍ ബുക്കിങ് കാര്യക്ഷമമാക്കുക, പെന്‍ഷന്‍ ബാധ്യത നിറവേറ്റുന്നതിനു സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കുക, ജീവനക്കാര്‍ക്ക് ആധുനിക പരിശീലനം നല്‍കുക, ഇന്റേണല്‍ ഓഡിറ്റ് ശക്തമാക്കുക എന്നീ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
key words: bus fare, ksrtc, diesel , economies, petrol price , Prime Minister , Manmohan Singh , Congress Party, LPG cylinder, petrol , kerosene

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.