തിരുവനന്തപുരം: (www.kvartha.com 04.04.2014) കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പെടുത്തുമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പെടുത്താന്‍ കെ എസ് ഇ ബി തീരുമാനിച്ചത്.
ഒരു ദിവസത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി വെള്ളിയാഴ്ച 700 ലക്ഷം യൂണിറ്റ് കവിഞ്ഞിരിക്കയാണ്. പ്രതിദിനം വൈദ്യുതി ഉപയോഗം കൂടുന്നത് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കേരളത്തില്‍ ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപയോഗം 650 ലക്ഷം യൂണിറ്റ് കടന്നിരിക്കയാണ്.
തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാത്തതും സ്ഥിതി വഷളാക്കുകയാണ്. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞാലുടനെ ലോഡ് ഷെഡ്ഡിംഗ് ഏര്‍പെടുത്താന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചത്.
വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതും ഒരു കാരണമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്ഥിതി മെച്ചമാണെങ്കിലും വൈദ്യുതി ഉപയോഗത്തില്‍ അനുദിനം ഉണ്ടാവുന്ന വര്‍ധനവും ലോഡ്‌ഷെഡ്ഡിംഗിന് കാരണമായിരിക്കയാണ്. കൂടാതെ കേന്ദ്ര പൂളില്‍ നിന്ന് നേരത്തേ ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ചില സാങ്കേതിക മാര്‍ഗങ്ങള്‍
കെ.എസ്.ഇ.ബി. ആരംഭിച്ചിട്ടുണ്ട്.
വോള്‍ട്ടേജ് വ്യതിയാനം തടഞ്ഞ് തടസരഹിത വൈദ്യുതി ലഭ്യമാക്കാന്‍ കപ്പാസിറ്റര്‍ ബാങ്കുകള്‍ മുഴുവന്‍ ഓഫ് ചെയ്യാനുള്ള അനൗദ്യോഗിക നിര്‍ദ്ദേശം ഇതില്‍ പ്രധാനമാണ്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമം പ്രത്യക്ഷപ്പെട്ടതിന്റെ കാരണവും ഇതു തന്നെയാണ്.

Also Read:
പി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍
Keywords: KSEB wilts under rising demand for power, Thiruvananthapuram, Lok Sabha, Election-2014, Water, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.