27 ലക്ഷത്തിന്റെ കുടിശിക; മലങ്കര ഡാമിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി
Dec 21, 2021, 16:48 IST
ഇടുക്കി: (www.kvartha.com 21.12.2021) മലങ്കര ഡാമിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. ബിലിനത്തില്‍ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി. എന്നാല്‍ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയില്‍ കിട്ടാനുള്ള പാട്ടത്തില്‍ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന് കരാറുണ്ടെന്നാണ് ജലസേചനവകുപ്പ് വ്യക്തമാക്കുന്നത്.
വൈദ്യുതി തുക കുറയ്ക്കണമെന്ന കരാര്‍ ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നല്‍കിയിരുന്നതായി ജലസേചനവകുപ്പ് പറയുന്നു. വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തത് ഡാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വകുപ്പ് സെക്രടറിക്കും മുന്നില്‍ വിഷയം ധരിപ്പിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Idukki, News, Kerala, Electricity, Dam, KSEB, Minister, KSEB disconnects power supply to Malankara Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.