K Sudhakaran | നട്ടെല്ലുണ്ടെങ്കില്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം, പുകമറയുണ്ടാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും കെ സുധാകരന്‍
Aug 20, 2023, 13:41 IST
തിരുവനന്തപുരം: (www.kvartha.com) നട്ടെല്ലുണ്ടെങ്കില്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. മാസപ്പടി വിവാദത്തില്‍ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പറഞ്ഞ സുധാകരന്‍ പുകമറയുണ്ടാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.
വിവാദം ഉന്നയിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ അഴിമതി പണത്തിനു സിപിഎം കാവലിരിക്കുകയാണ് പറഞ്ഞ കെപിസിസി പ്രസിഡന്റ് സിപിഎമിന്റെ അഴിമതി പണത്തിനു ബിജെപിയും കാവലിരിക്കുകയാണെന്ന് പരിഹസിച്ചു.
അതേസമയം, മുഖ്യമന്ത്രി ഏഴുമാസമായി ജനങ്ങളോട് സംസാരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തുടര്‍ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം മോദിക്ക് പഠിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
'മകള്‍ക്കും മകനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മിണ്ടുന്നില്ല. ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. വീണക്കെതിരെ ഉയര്‍ന്നത് ആരോപണമല്ല. ട്രിബ്യൂണല്‍ വിധിയാണ്. ട്രിബ്യൂണല്‍ വിധി മന്ത്രി റിയാസ് പ്രതിപക്ഷ ആരോപണമാക്കി മാറ്റി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുകയാണ്. മാത്യു കുഴല്‍നാടനെതിരെ മോദി ശൈലിയില്‍ വേട്ട നടക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

Keywords: KPCC President K Sudhakaran Criticized CM Pinarayi Vijayan, Thiruvananthapuram, News, Politics, KPCC President, K Sudhakaran, Criticized, Allegation, CM Pinarayi Vijayan, Controversy, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.