K Sudhakaran | ജെമിനി ശങ്കരന്‍ സര്‍കസ് രംഗത്തെ കുലപതി: കെ സുധാകരന്‍ എംപി
Apr 24, 2023, 19:00 IST
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ സര്‍കസ് രംഗത്തെ കുലപതിയും ജെമിനി, ജംബോ സര്‍കസുകളുടെ ഉടമയുമായ ജെമിനി ശങ്കരന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച ജെമിനി സര്‍കസ് സാഹസികതയും നര്‍മവും കോര്‍ത്തിണക്കി വിജയം വരിച്ച അപൂര്‍വഗാഥയാണ്.
വിദേശരാജ്യങ്ങളിലെ കലാകാരന്മാരും വന്യമൃഗങ്ങളുമൊക്കെ ആവേശംവാരി വിതറിയ ഒരു പുതിയ സര്‍കസ് സംസ്‌കാരത്തിനുതന്നെ രൂപം നല്കി. സര്‍കസ് കൂടാതെ വ്യവസായം, ഹോടെല്‍ ബിസിനസ് തുടങ്ങിയ പലമേഖലകളിലും അദ്ദേഹം വിജയം വരിച്ചു.
ജെമിനി ശങ്കറുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുത്തബന്ധം സ്മരിക്കുന്നു. വിനയം, ലാളിത്യം, പെരുമാറ്റം തുടങ്ങിയ അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്ന് സുധാകരന്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Kerala, Obituary-News, KPCC President K Sudhakaran condoled demise of Gemini Shankaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.