KPCC | 13 കോടിയുടെ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി; 2 ദിവസത്തിനകം പരിഹാരം കാണാം, അതുവരെ പരാതിയുമായി സര്‍കാരിനെ സമീപിക്കരുതെന്ന് ആവശ്യം

 


തിരുവനന്തപുരം: (KVARTHA) കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അണ്‍എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപറേറ്റീവ് സൊസൈറ്റിയില്‍ നടന്ന 13 കോടിയുടെ തട്ടിപ്പില്‍ കെപിസിസി പണം നഷ്ടപ്പെട്ടവരെ സമീപിച്ചു. രണ്ടുദിവസത്തിനകം പരിഹാരം കാണാമെന്നും അതുവരെ പരാതിയുമായി സര്‍കാരിനെ സമീപിക്കരുതെന്നും നിക്ഷേപകരോട് അഭ്യര്‍ഥിച്ചു. പണം കിട്ടുമെങ്കില്‍ രണ്ടുദിവസം കാത്തിരിക്കാമെന്ന നിലപാടിലാണ് നിക്ഷേപകര്‍.

KPCC | 13 കോടിയുടെ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി; 2 ദിവസത്തിനകം പരിഹാരം കാണാം, അതുവരെ പരാതിയുമായി സര്‍കാരിനെ സമീപിക്കരുതെന്ന് ആവശ്യം

പണം തിരികെ തരണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച നിക്ഷേപകര്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. 300 നിക്ഷേപകര്‍ക്കായി 13 കോടി നഷ്ടമായെന്നാണ് പരാതി. ബാങ്കിന്റെ ഉദ് ഘാടനം നടത്തിയത് അന്നത്തെ മന്ത്രിയായിരുന്ന വിഎസ് ശിവകുമാര്‍ ആയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങള്‍ അവിടെ പണം നിക്ഷേപിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പണം തിരിച്ചുതരേണ്ടതും അദ്ദേഹത്തിന്റെ കടമയാണെന്നും ഇവര്‍ പറയുന്നു.

സൊസൈറ്റി പ്രസിഡന്റ് എം രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചെന്നും ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണു നിക്ഷേപം നടത്തിയതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ മൂന്നു മണിക്കൂറിലധികം ശിവകുമാറിന്റെ വീടിനു മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.

സൊസൈറ്റിയുമായി നേരിട്ടു ബന്ധമില്ലെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. 2006ല്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഉദ്ഘാടനം നടത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്തവരുടെ വീട്ടില്‍ അല്ല പ്രതിഷേധിക്കേണ്ടത്. ആരോടും പണം നിക്ഷേപിക്കാന്‍ പറഞ്ഞിട്ടില്ല. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനുമായി ഇപ്പോള്‍ ബന്ധമില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

Keywords:  KPCC approached people who lost money in social welfare cooperative society Trivandrum, Thiruvananthapuram, News, KPCC, Investment, Money, Politics, Bank, Trending, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia