Route Map | കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട് മാപ് പുറത്തുവിട്ടു; രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡികല്‍ സംഘം പറമ്പില്‍ നിന്ന് അടയ്ക്ക ശേഖരിച്ചു; ചികിത്സിച്ച 2 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ലക്ഷണം
Sep 13, 2023, 15:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട് മാപ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട് മാപാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡികല്‍ സംഘം പറമ്പില്‍ നിന്ന് അടയ്ക്ക ശേഖരിച്ചു.
രോഗിയെ ചികിത്സിച്ച കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ ലക്ഷണമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
നിപ സ്ഥിരീകരിച്ചതോടെ സ്ഥലത്ത് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലേക്കു ബസുകള്‍ കടത്തി വിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് പരിശോധന നടത്തുകയാണ്. ഇവിടെ യാത്രക്കാരെ ഇറക്കിവിടുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കാല്‍ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഇതുവഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.
മുഹമ്മദിന്റെ റൂട് മാപ്
1. ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങള്‍ കണ്ടു
2. ഓഗസ്റ്റ് 23ന് തിരുവള്ളൂര്‍ കുടുംബച്ചടങ്ങില്‍ പങ്കെടുത്തു
3. ഓഗസ്റ്റ് 25ന് മുള്ളൂര്‍കുന്ന് ഗ്രാമീണ്‍ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി
4. ഓഗസ്റ്റ് 26ന് കുറ്റ്യാടിയിലെ ക്ലിനികില്‍ ഡോക്ടറെ കണ്ടു
5. ഓഗസ്റ്റ് 28ന് തൊട്ടില്‍പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6. ഓഗസ്റ്റ് 29ന് ആംബുലന്‍സില്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്
7. ഓഗസ്റ്റ് 30ന് മരിച്ചു

Keywords: Kozhikode Nipah Death - Route Map Released, Kozhikode, News, Kozhikode Nipah Death, Route Map Released, Health, Health Workers, Sample, Treatment, Patient, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.