POCSO | സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യുവ സംവിധായകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Aug 20, 2023, 09:47 IST
കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവ സിനിമാ സംവിധായകന്‍ അറസ്റ്റില്‍. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാസിക് അലി (36) ആണ് പിടിയിലായത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുന്‍പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്.
ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് പ്രതി ഓടിയപ്പോള്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം വി ബിജു, എസ്‌ഐ വി അനീഷ്, എഎസ്‌ഐമാരായ വിനീഷ് കെ ഷാജി, എസ് എസ് സി പി ഒ ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
Keywords: News, Kerala, Kerala-News, Police-News, News-Malayalam, Kozhikode, Film Director, Arrested, POCSO, Case, Kozhikode: Film Director Arrested in Pocso Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.