Car Accident | നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് നിര്‍ത്തിയിട്ട 11 ബൈകുകള്‍ തകര്‍ന്നു
Aug 9, 2023, 12:14 IST
കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് നിര്‍ത്തിയിട്ട 11 ബൈകുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. താലൂക് ആസ്ഥാന ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈകുകളാണ് തകര്‍ന്നത്.
കോഴിക്കോട് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന വാഗ്‌നര്‍ കാറാണ് ഇടിച്ചത്. വന്‍ അപകടം ഒഴിവായി. ഏറെ തിരക്കേറിയ സ്ഥലമാണിത്. അതേസമയം നഗരത്തില്‍ എത്തുന്നവരില്‍ പലരും ആശുപത്രിയിലെത്തുന്നവരും ഇരുചക്രവാഹനങ്ങള്‍ ഇവിടെയാണ് പാര്‍ക് ചെയ്യുന്നത്. വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് ഈഭാഗത്ത് സൗകര്യപ്രദമായ ഇടമില്ല.
Keywords: Kozhikode, News, Kerala, Car, Accident, Koyilandy, Kozhikode: 11 bikes damaged by car.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.