UDF Kottayam | തിരഞ്ഞെടുപ്പിനിടെ കോട്ടയത്ത് യുഡിഎഫിന് പ്രതിസന്ധിയായി സജി മഞ്ഞക്കടമ്പിലിന്റെ രാജി; അനുനയിപ്പിക്കാനുള്ള നീക്കവും പരാജയപ്പെട്ടു; പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന് അനുകൂലികൾ

 


കോട്ടയം: (KVARTHA) നേതൃത്വത്തോട് കലഹിച്ച് പാർടിയും മുന്നണിയും വിട്ട സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിക്കാനുള്ള യുഡിഎഫ് നേതാക്കളുടെ നീക്കം പരാജയപ്പെട്ടു. നിർണായകമായ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്നും സജി മഞ്ഞക്കടമ്പിലിനെ അനുകൂലിക്കുന്നവരും വിട്ടുനിൽക്കുന്നതിനാൽ വലിയ പ്രതിസന്ധിയാണ് ജില്ലയിൽ യുഡിഎഫ് നേരിടുന്നത്.

UDF Kottayam | തിരഞ്ഞെടുപ്പിനിടെ കോട്ടയത്ത് യുഡിഎഫിന് പ്രതിസന്ധിയായി സജി മഞ്ഞക്കടമ്പിലിന്റെ രാജി; അനുനയിപ്പിക്കാനുള്ള നീക്കവും പരാജയപ്പെട്ടു; പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന് അനുകൂലികൾ

 യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള സജി മഞ്ഞക്കടമ്പിലിന്‍റെ രാജി പിന്‍വലിപ്പിക്കുന്നതിനായി കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളാണ് ശ്രമം നടത്തിയത്. എന്നാൽ മോന്‍സ് ജോസഫ് ഉള്ള പാര്‍ടിയിലോ മുന്നണിയിലോ ഇനി താനില്ലെന്ന നിലപാടിലാണ് സജി. അതേസമയം മഞ്ഞക്കടമ്പിലിനെ തിരിച്ചെടുക്കുന്നത് നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന നിലപാടില്‍ മോന്‍സ് ജോസഫ് എംഎല്‍എയും ഉറച്ചുനില്‍ക്കുന്നതോടെ പ്രതിസന്ധി മൂർച്ഛിച്ചു.

മോന്‍സ് ജോസഫ് എംഎല്‍എയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജി മഞ്ഞക്കടമ്പിലിൽ കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാ ചെയർമാൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദവികൾ രാജി വെച്ചത്. മോൻസ് ജോസഫിന്റെ ഏകാധിപത്യ നിലപാടിൽ മനംനൊന്താണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രശ്നം പരിഹരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫും ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിച്ചുതന്നെ നിര്‍ത്തണമെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

യുഡിഎഫ് ചെയര്‍മാന്‍റെ രാജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച കോട്ടയത്ത് ചേര്‍ന്ന യുഡിഎഫ് ജില്ലാ യോഗത്തില്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളും ചര്‍ച്ചയായി. കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുന്നണിയെ സാരമായി ബാധിച്ചുവെന്ന അഭിപ്രായമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. പ്രശ്നങ്ങള്‍ വഷളാകാകെ ശ്രദ്ധിക്കുന്നതില്‍ മോന്‍സ് ജോസഫിന്‍റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നാണ് വിവരം.

അതേസമയം മോന്‍സ് ജോസഫിന്‍റെ കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിന് ഇനി സജി മഞ്ഞക്കടമ്പിലിന്‍റെ മറുപടി ഉണ്ടാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനും ഉത്തരവാദിമോന്‍സ് ജോസഫ് തന്നെയാകുമെന്ന വിമർശനവും യോഗത്തിലുണ്ടായതായാണ് അറിയുന്നത്. സജി മഞ്ഞക്കടമ്പിലിനെ അനുകൂലിക്കുന്നവർ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് പ്രചാരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ശനിയാഴ്ച എലിക്കുളം പഞ്ചായതില്‍ നിന്നും രാമപുരത്തേയ്ക്ക് നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ റോഡ് ഷോയില്‍ ഇത് പ്രകടമായിരുന്നു. റോഡ് ഷോയില്‍ വാഹനങ്ങള്‍ പോലും ശുഷ്കമായിരുന്നുവെന്നാണ് നേതാക്കൾ തന്നെ പറയുന്നത്. സജിയുടെ സ്വന്തം പഞ്ചായതായ കരൂര്‍ മേഖലയില്‍ പ്രവര്‍ത്തക പങ്കാളിത്തം കോണ്‍ഗ്രസിന്‍റെ അണികളില്‍ ഒതുങ്ങിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords: News, Malayalam News, Kottayam, Lok Sabha Election, Congress, Politics, UDF, Saji Manjakadambil, Kottayam: UDF in crisis after resignation of Saji Manjakadambil

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia