Trains Cancelled | കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; മംഗ്‌ളൂറു വഴി പോകേണ്ട ട്രെയിനുകള്‍ പാലക്കാട് വഴിതിരിച്ച് വിട്ടു

 
Konkan trains cancelled as water oozes out of Goa's Pernem tunnel, Konkan, Trains, Cancelled, Water Oozes, Goa
Konkan trains cancelled as water oozes out of Goa's Pernem tunnel, Konkan, Trains, Cancelled, Water Oozes, Goa

Juganta Bhitria / Pexels

നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്.

തിരുവനന്തപുരം: (KVARTHA) കനത്ത മഴയെ (Rain) തുടര്‍ന്ന് കൊങ്കണ്‍ (Konkan) പാതയില്‍ വെള്ളക്കെട്ടിനെ (Water Oozes) തുടര്‍ന്ന് മംഗ്‌ളൂറു (Mangaluru) വഴി പോകേണ്ട ട്രെയിനുകള്‍ (Trains) വഴിതിരിച്ചുവിടും. പര്‍നേം (Pernem Section) തുരങ്കത്തില്‍ വെള്ളക്കെട്ടായതോടെയാണ് ഇത്. ഈ വഴി ഗതാഗതം (Transport) പുനഃസ്ഥാപിക്കാന്‍ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ മാറ്റിയതെന്ന് ദക്ഷിണ റെയില്‍വെ (Southern Railway) അറിയിച്ചു.

നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി - ജാംനഗര്‍ എക്‌സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (22655) തലശ്ശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാന്‍ തീരുമാനിച്ചു. ഇവ കൂടാതെ കൂടുതല്‍ ട്രെയിനുകള്‍ ഇതേ നിലയില്‍ വഴിതിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. 

മാറ്റമുള്ള ട്രെയിനുകള്‍: 

19577 - തിരുനല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകല്‍-റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു.
16336 - നാഗര്‍കോവില്‍ ഗാന്ധിധാം എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു.
12283 - എറണാകുളം - നിസാമുദ്ദീന്‍ എകസ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു.
22655 - എറണാകുളം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് തലശ്ശേരിയില്‍. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു.
16346 - തിരുവനന്തപുരം ലോകമാന്യ തിലക് എക്‌സ്പ്രസ് സമയം മാറ്റി. ബുധനാഴ്ച (10.07.2024) വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി സര്‍വീസ് നടത്തും.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia