Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം

 


കൊല്ലം: (www.kvartha.com) ചവറയില്‍ കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ ചെറുകര കാവാലം ചെട്ടിച്ചിറ സാബുവിന്റെ മകള്‍ എസ് ശ്രുതി (25), കോഴിക്കോട് പീക്കിലോട് നന്മണ്ട മേലേ പിലാത്തോട്ടത്തില്‍ അബ്ദുല്‍ ജമാലിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (25) എന്നിവരാണ് മരിച്ചത്. 

ചൊവ്വാഴ്ച (18.07.2023) പുലര്‍ചെ 4.45ന് ദേശീയ പാതയില്‍ കൊല്ലം ബൈപാസ് തുടങ്ങുന്ന ആല്‍ത്തറമൂട് ജംക്ഷനിലായിരുന്നു അപകടം. തെറ്റായ ദിശയിലൂടെയെത്തിയ കെഎസ്ആര്‍ടിസി ബസ് ബൈക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബൈകില്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപര്‍ഫാസ്റ്റ് ബസാണ് ഇടിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെ വണ്‍വേ സംവിധാനം ഏര്‍പെടുത്തിയിരുന്നു. കൊല്ലം ജംക്ഷനിലേക്കുള്ള വാഹനങ്ങള്‍ കറങ്ങിത്തിരിഞ്ഞ് പോകണമെന്നാണ് നിബന്ധന. എന്നാല്‍ രാത്രിയും പുലര്‍ചെയും ഇത് ലംഘിച്ച് വാഹനങ്ങള്‍ പോകാറുണ്ടെന്നാണ് ആരോപണങ്ങള്‍. ഇത്തരത്തില്‍ തെറ്റായി വന്ന ബസാണ് അപകടത്തിനിടയാക്കിയത്. 

Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം



Keywords:  News, Kerala, Kerala-News, Chavara, Accident-News, Accidental Death, KSRTC, Bike, Kollam, Kollam: Two died in road accident. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia