Accident | അമ്മയോടൊപ്പം സ്കൂടറില്‍ സഞ്ചരിക്കവെ ബസുമായി കൂട്ടിയിടിച്ചു; 8 വയസുകാരന് ദാരുണാന്ത്യം
Aug 13, 2023, 18:33 IST
കൊല്ലം: (www.kvartha.com) ബസും സ്കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം. മൂഴിക്കോട് സ്വദേശി എട്ട് വയസുള്ള സിദ്ധാര്‍ഥ് ആണ് മരിച്ചത്. അമ്മ ഡയാനയെ ഗുരുതര പരുക്കോടെ തിരുവന്തപുരം മെഡികല്‍ കോളജിലേക്ക് മാറ്റി. കൊട്ടാരക്കര കോട്ടാത്തലയിലാണ് അപകടം നടന്നത്.
അമ്മയും മകനും സഞ്ചരിച്ച സ്കൂടര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ ഞായറാഴ്ച (13.08.2023) രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സിദ്ധാര്‍ഥ് തിരുവന്തപുരം എസ് എ ടിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. പുത്തൂര്‍ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ തട്ടി സ്കൂടര്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.
Keywords: Kollam, News, Kerala, Kottarakkara News, Accident, Accidenta Death, Injured, Siddardh, Bus, Scooter, Kollam: Eight year old boy died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.