Variety Wedding | മണ്ഡപത്തില്‍ വന്നവര്‍ക്കെല്ലാം കൗതുകമായി അംബേദ്കറും നെഹ്‌റുവും ഭരണഘടനയും; തരംഗമായി കൊല്ലത്തെ വ്യത്യസ്തമായൊരു കല്യാണം

 


കൊല്ലം: (KVARTHA) ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ചാത്തന്നൂര്‍ സ്വദേശികളായ അബിന്റെയും ദേവികയുടെയും വിവാഹമാണ്. വിവാഹത്തിനെത്തിയവര്‍ക്കെല്ലാം കൗതുകമായി തീരുകയായിരുന്നു കല്ല്യാണ കാഴ്ചകള്‍. വിവാഹം വ്യത്യസ്തവും വൈവിധ്യവുമാക്കുന്ന പുതിയ കാലത്തെ രീതിയില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഈ വിവാഹവും.

വിവാഹപന്തലിലേക്ക് കയറുന്ന കവാടത്തിന് മുന്നില്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖം ആയിരുന്നു ഉണ്ടായിരുന്നുത്. പന്തലിലെ മണ്ഡപത്തിന് പിന്നില്‍ അംബേദ്ക്കറും നെഹ്‌റുവും പിന്നെ ഭരണഘടനയും.
താലി കെട്ടിയതിന് പിന്നാലെ പരസ്പരം കൈമാറിയത് ഇന്‍ഡ്യന്‍ ഭരണഘടനയായിരുന്നു. കല്യാണം എന്താ ഇങ്ങനെയാവാന്‍ എന്നല്ലേ? കാരണം ഭരണഘടന സാക്ഷരത പ്രചാരകരാണ് ഇരുവരും. അപ്പോള്‍ പിന്നെ ഈ വിവാഹം ഇങ്ങനെയാണ് നടക്കേണ്ടത്.

ഇന്‍ഡ്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷരത പ്രോജക്ട് സിറ്റിസണ്‍ 22 ന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഭരണഘടന സെനറ്റര്‍മാരുടെ ക്ലാസിനിടയിലാണ് രണ്ടുപേരും കണ്ടുമുട്ടുന്നത്. പരിചയം സ്‌നേഹമായി അത് പ്രണയമായി. വിവാഹത്തിലുമെത്തുകയായിരുന്നു.

വിവാഹത്തിന് എത്തിയവര്‍ക്കെല്ലാം ഭരണഘടനാ തത്വങ്ങളും അവകാശങ്ങളും വിശദമാക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. വിവാഹ ക്ഷണകത്തിലുമുണ്ടായിരുന്നു അംബേദ്കറും നെഹ്‌റുവും. വിവാഹം ഇങ്ങനെ നടത്താനുള്ള ദേവികയുടെയും അബിയുടെയും ആഗ്രഹം അറിയിച്ചപ്പോള്‍ വീട്ടുകാരും ഒപ്പം നില്‍ക്കുകയായിരുന്നു.

ചാത്തന്നൂര്‍ സ്വദേശികളായ ദേവികയും അബിയുമാണ് വധു വരന്‍മാര്‍. വര്‍ഷങ്ങളായി ഭരണഘടനാ മൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളായിരുന്നു തങ്ങളെന്നും വാക്കും പ്രവൃത്തിയും രണ്ട് ദിശയിലാവരുതെന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അബി പറയുന്നു.

കുടുംബ ജീവിതത്തില്‍ തന്നെ മാതൃക കാണിച്ചാല്‍ മാത്രമേ എല്ലാവരിലേക്കും ആ സന്ദേശം എത്തിക്കാന്‍ സാധിക്കൂവെന്നും അബി വിശ്വസിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ സ്വഭാവത്തിലും വെച്ചുപുലര്‍ത്തുന്ന അബിയുടെ സ്വഭാവമാണ് തന്നെ കൂടുതല്‍ ആകൃഷ്ടയാക്കിയതെന്ന് ദേവിക കൂട്ടിച്ചേര്‍ത്തു.

Variety Wedding | മണ്ഡപത്തില്‍ വന്നവര്‍ക്കെല്ലാം കൗതുകമായി അംബേദ്കറും നെഹ്‌റുവും ഭരണഘടനയും; തരംഗമായി കൊല്ലത്തെ വ്യത്യസ്തമായൊരു കല്യാണം



Keywords: News, Kerala, Kerala-News, Malayalam-News, Kollam-News, Kollam News, Constitution, Nehru, Ambedkar, Wedding Reception, Kollam: Constitution, Nehru and Ambedkar in wedding reception.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia