യു ഡി എഫ് വിട്ടാല്‍ കേരളാ കോണ്‍ഗ്രസ്സിനെ സ്വീകരിക്കും: കോടിയേരി

 


യു ഡി എഫ് വിട്ടാല്‍ കേരളാ കോണ്‍ഗ്രസ്സിനെ സ്വീകരിക്കും: കോടിയേരി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് സി പി എമ്മിന്റെ ക്ഷണം. യു ഡി എഫ് വിട്ടുവന്നാല്‍ കേരള കോണ്‍ഗ്രസിനെ എല്‍ ഡി എഫില്‍​ഉള്‍പ്പെടുത്തുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

യുഡിഎഫിലെ മതേതര പാര്‍ട്ടികള്‍ മുന്നണി വിട്ടുവന്നാല്‍ സ്വീകരിക്കും. ജനതാദള്‍ പുനരേകീകരണം ആലോചിക്കണം. ജോസഫ് ഗ്രൂപ്പ് മുന്നണി വിട്ടുവന്നാല്‍ സ്വീകരിക്കും.
കേരളാ കോണ്‍ഗ്രസ്സിന്റെ മന്ത്രി സ്ഥാനം തടഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. കേന്ദ്രത്തില്‍ ഇടപെട്ടാണ് മന്തി സ്ഥാനം ഉമ്മന്‍ ചാണ്ടി തടഞ്ഞതെന്നും കോടിയേരി പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. ഇതില്‍ കേരളാ കോണ്‍ഗ്രസ്സിന്‍റെ അണികള്‍ കടുത്ത ആശങ്കയിലാണ്. ഇത് നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കോണ്‍ഗ്രസ്സ് കേരളാ കോണ്‍ഗ്രസ്സിനെ ഭയക്കുകയാണ്.

ഇടതുമുന്നണിയില്‍​ഉണ്ടായിരുന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന് കിട്ടിയതിനേക്കാല്‍ കുറഞ്ഞ സീറ്റാണ് ഇപ്പോള്‍ ലഭിച്ചത്. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ഭാവി അടഞ്ഞതാണ്. തങ്ങളുടെ സ്വാധീന മേഖലകളില്‍ കേരളാ കോണ്‍ഗ്രസ്സുകാര്‍ നുഴഞ്ഞു കയറുമെന്ന് കോണ്‍ഗ്രസ്സുകാര്‍ ഭയക്കുന്നുണ്ടെന്നും കൊടിയേരി പറഞ്ഞു.

Key Words: UDF, Kerala Congress, Kodiyery Balakrishnan, CPM, LDF, Polite beuro, Reporter Channel, Janata Dal, Umman Chandi, Lok sabha Election, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia