കോടിയേരിക്ക് വീണ്ടും അവധി: പാര്‍ട്ടി സെക്രട്ടറി സ്ഥാനം കണ്ണൂരിലേക്ക് തന്നെയെന്ന് സൂചന; ചുമതല എം വി ഗോവിന്ദന് കൈമാറിയേക്കും
Dec 5, 2019, 10:42 IST
കണ്ണൂര്‍: (www.kvartha.com 05.12.2019) സി.പി.എം സംസ്ഥാന്ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറു മാസം കൂടി അവധിയിലേക്ക്. നേരത്തെ അവധിയിലായിരുന്ന കോടിയേരി അവധി നീട്ടി നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ആറുമാസത്തേക്ക് കൂടിയാണ് കോടിയേരി അവധിക്കുള്ള അപേക്ഷ നല്‍കിയത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന് നല്‍കിയേക്കും.
പി.ബി അംഗമായ എം.എ ബേബിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പരിഗണിച്ചിരുന്നുവെങ്കിലും സംസ്ഥാന നേതൃത്യത്തില്‍ തന്നെയുള്ള ഒരാള്‍ക്ക് തന്നെ പകരം ചുമതല നല്‍കണമെന്ന നിര്‍ദ്ദേശം നടപ്പിലാവുകയായിരുന്നു. മാത്രമല്ല പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കണ്ണൂരുകാരനല്ലാത്ത മറ്റൊരാള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമില്ലെന്നാണ് സൂചന.
ഇതുഭരണവും പാര്‍ട്ടിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്കിടയാക്കുമെന്ന ആശങ്കയുമുണ്ട്. സി.പി.എം കണ്ണൂര്‍ വിഭാഗം നേതാക്കളില്‍ കടുത്ത പിണറായി അനുകൂല നേതാക്കളിലൊരാളായാണ് എം.വി ഗോവിന്ദന്‍ അറിയപ്പെടുന്നത്. പ്രാസംഗികനും മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്ര പാണ്ഡിത്യമുള്ള എം.വി ഗോവിന്ദനാണ് സൈദ്ധാന്തിക പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക് വഴിമുട്ടുമ്പോള്‍ ശക്തമായി ഇടപെട്ടിരുന്നത്.
നാലാം ലോകവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ വിഭാഗീയതയുടെ ഉരുള്‍പൊട്ടിയപ്പോള്‍ എം വി ഗോവിന്ദനാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ആന്തുരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ എം വി ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും അവര്‍ നേതൃത്വം നല്‍കുന്ന ആന്തൂര്‍ നഗരസഭാ ഭരണ സമിതിയും ആരോപണ വിധേയമായിരുന്നുവെങ്കിലും പാര്‍ട്ടി ഉരുക്കുമുഷ്ടി ഉപയോഗിച്ച് വിവാദങ്ങള്‍ ഒതുക്കി തീര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ഇടപെടലാണ് അന്ന് എം വി ഗോവിന്ദനെയും ഭാര്യയെയും സംരക്ഷിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, CPI(M), Letter, Pinarayi vijayan, Politics, Kodiyeri Balakrishnan, M.A Baby, PB,Kodiyeri took leave from party secretary
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.